കോട്ടയം എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പതിനാറാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.101 വോട്ടുകള്‍ക്കാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
35 അംഗങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐ(എം)ലെ മൊയ്തീനെയും മൂന്നുപേർ ബിജെപിയിലെ ഗോപകുമാറിനെയും പിന്തുണച്ചു. ബിജെപിക്ക് സഭയില്‍ മൂന്ന് അംഗങ്ങളാണുള്ളത്. 139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോ ടേം സ്പീക്കറായതിനാല്‍ ജി സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. മുഖ്യമന്ത്രി വി ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂരിനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചു. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി മൂന്ന് പാർട്ടിയുടെ സ്ഥാനാർഥികള്‍ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചുവെന്നതും പ്രത്യേകതയായിരുന്നു.
സഭയിലെ മുതിർന്ന അംഗവും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരനായിരുന്നു സഭയുടെ പ്രോടേം സ്പീക്കർ. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്നാല് പത്രികകളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ നാമനിർദേശം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ടത്. അവ: വി ഡി സതീശൻ നാമനിർദേശം ചെയ്യുകയും സണ്ണി ജോസഫ് പിന്താങ്ങിക്കൊണ്ടുള്ളത്, പികെ കുഞ്ഞാലിക്കുട്ടി നിർദേശിക്കുകയും പി കെ ബഷീർ പിന്താങ്ങിയും, മോൻസ് ജോസഫ് നിർദേശിക്കുകയും അനൂപ് ജേക്കബ് പിന്താങ്ങുകയും, ഷിബു ബേബി ജോണ്‍ നാമനിർദേശം ചെയ്യുകയും സി പി ജോണ്‍ പിന്താങ്ങുകയും ചെയ്തത്.
മൊയ്തീനെ നാമനിർദേശം ചെയ്തുകൊണ്ടുള്ള ആദ്യ പത്രികയില്‍ പിണറായി വിജയൻ നാമനിർദേശം ചെയ്യുകയും കെ രാജൻ പിന്താങ്ങുകയും ചെയ്തിരുന്നു. രണ്ടാമത്തെ പത്രികയില്‍ കെ എൻ. ബാലഗോപാല്‍ നാമനിർദേശം ചെയ്യുകയും പി കെ പ്രവീണ്‍ പിന്താങ്ങുകയും ചെയ്തിരുന്നു. ബി ബി ഗോപകുമാറിനെ നാമനിർദേശം ചെയ്തുള്ള പത്രികയില്‍ രാജീവ് ചന്ദ്രശേഖർ പേര് നിർദേശിക്കുകയും വി മുരളീധരൻ പിന്താങ്ങുകയും ചെയ്തു.

