തൃശൂർ മെഡിക്കല്‍ കോളജില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ തീപിടുത്തം. മദർ ആന്റ് ചൈല്‍ഡ് വിഭാഗത്തിന്റെ മൂന്നാം നിലയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
രോഗികളെ പാർപ്പിക്കുന്ന കെട്ടിടമല്ലാത്തതിനാല്‍ വൻ അപകടമാണ് ഒഴിവായത്. എസിയില്‍ തീപിടിച്ചുവെന്നാണ് നിഗമനം. വയറിങ് സാമഗ്രികളിലേക്കാണ് തീ പടർന്നത്. തീ നിയന്ത്രണ വിധേയമായെന്ന് അധികൃതർ അറിയിച്ചു.

