Dailyhunt
തൃശൂരിലെ ബിജെപി കിറ്റ് വിതരണം; പൊലീസ് കേസെടുത്തു

തൃശൂരിലെ ബിജെപി കിറ്റ് വിതരണം; പൊലീസ് കേസെടുത്തു

Janayugom Online 5 days ago

തൃശൂരില്‍ വോട്ടിന് വേണ്ടി ബിജെപി കിറ്റ് വിതരണം ചെയ്ത സംഭവത്തില്‍ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസെടുത്തത്.

ഇന്നലെയാണ് തൃശൂർ മണ്ഡലത്തിലെ ഒളരിയിലെ സൂപ്പർ മാർക്കറ്റില്‍ വിഷു കിറ്റ് വിതരണം ചെയ്തത്. ബി ജെ പി നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്തത്. തുടര്‍ന്ന് തെരെഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എല്‍ ഡി എഫ് പരാതി നല്‍കിയിരുന്നു. അരിയും സാധനങ്ങളും അടങ്ങുന്ന വിഷുക്കിറ്റാണ് വിതരണം ബി ജെ പി വിതരണം ചെയ്യാൻ ശ്രമിച്ചത്.

എന്നാല്‍ സംഭവം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇന്നലെത്തന്നെ കട പൂട്ടിച്ചിരുന്നു. അതിനോടകം തന്നെ 48 കിറ്റുകള്‍ വിതരണം ചെയ്തതാാണ് റിപ്പോർട്ടുകള്‍. 900 രൂപയുടെ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് വിതരണം ചെയ്യുന്ന കിറ്റ്. നിരവധി പേരാണ് കിറ്റ് വാങ്ങുന്നതിനായി സ്ഥാപാനത്തിലേക്കെത്തിയിരുന്നത്. സംഭവത്തിലാണ് ഇപ്പോള്‍ പൊലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online