Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉപനേതൃ പദവി ആവശ്യം ന്യായം

ഉപനേതൃ പദവി ആവശ്യം ന്യായം

Janayugom Online 1 week ago

കേരളത്തിലെ പ്രതിപക്ഷ ഉപനേതാവ് പദവി എന്ന സിപിഐ ആവശ്യം ന്യായമെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ. പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരണം നടത്തിയിട്ടുണ്ട്.

സംസ്ഥാന നേതൃത്വമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആവശ്യം ന്യായമാണ്. വിഷയത്തില്‍ നിന്ന് പിന്നോട്ടു പോകുകയോ നിശബ്ദത പാലിക്കുകയോ ഇല്ല. പരസ്പര ധാരണയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനതില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്നും ഡി രാജ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online