Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉസ്ബക്കിസ്ഥാനില്‍ മലയാളി എം ബി ബി എസ് വിദ്യാര്‍ത്ഥിനി സഹപാഠിയുടെ മര്‍ദനമേറ്റ് മരിച്ചു

ഉസ്ബക്കിസ്ഥാനില്‍ മലയാളി എം ബി ബി എസ് വിദ്യാര്‍ത്ഥിനി സഹപാഠിയുടെ മര്‍ദനമേറ്റ് മരിച്ചു

Janayugom Online 1 week ago

സ്ബക്കിസ്ഥാനില്‍ മലയാളി എം ബി ബി എസ് വിദ്യാർത്ഥിനി സഹപാഠിയായ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ മർദനമേറ്റ് മരിച്ചു.

പള്ളിപ്പാട് സുപ്രഭ ഭവനില്‍ ബസന്തിന്റെയും മിനിയുടെയും മകള്‍ സാവര്യ (21) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ സഹപാഠിയെ ഉസ്ബക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രതിയായ യുവാവിന്റെ പേര് വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല.

ഇരുവരും തമ്മിലുണ്ടായ ശക്തമായ വാക്കുതർക്കത്തിനിടെ പ്രകോപിതനായ യുവാവ് സാവര്യയുടെ തലയില്‍ ലാപ്ടോപ്പ് ഉപയോഗിച്ച്‌ അതിക്രൂരമായി അടിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ സാവര്യയെ ഉടൻ തന്നെ അവിടെയുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികള്‍ പൂർത്തിയാക്കി വിദ്യാർത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online