Dailyhunt
വാഴ 2 മെയ് 8ന് ഒടിടിയില്‍ എത്തുന്നു

വാഴ 2 മെയ് 8ന് ഒടിടിയില്‍ എത്തുന്നു

Janayugom Online 2 weeks ago

ടിയേറ്ററുകളില്‍ തകര്‍ത്താടി 200 കോടി ക്ലബില്‍ ഇടം പിടിച്ച വാഴ 2 ഇതാ ഇനി ഒടിടിയിലും. മെയ് എട്ടിന് ചിത്രം ഒടിടിയില്‍ എത്തും.

നവാഗതരായ സമൂഹമാധ്യമങ്ങലിലൂടെ റീല്‍ ചിത്രീകരിച്ച്‌ വൈറല്‍ താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസിന്റെ രചനയില്‍ സവിൻ എസ് എയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ചിത്രം എന്ന ബഹുമതിയും വാഴ 2നെ തേടി എത്തിരുന്നു. ജിയോ ഹോസ്റ്റാറിനാണ് വാഴ 2വിന്‍റെ ഓണ്‍ലൈൻ സ്ട്രീമിങ്ങ് അവകാശമുള്ളത്. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുണ്‍, വിനോദ് കെടാമംഗലം എന്നിവർക്കൊപ്പം സംവിധായകൻ അല്‍ഫോൻസ് പുത്രനും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online