Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ റദ്ദാക്കണമെന്ന് പൊതുതാല്‍പര്യ ഹര്‍ജി; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ റദ്ദാക്കണമെന്ന് പൊതുതാല്‍പര്യ ഹര്‍ജി; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

Janayugom Online 2 weeks ago

വെള്ളാപ്പള്ളി നടേശന് നല്‍കിയ പത്മഭൂഷണ്‍ പുരസ്കാരത്തില്‍ ഇടപെടാനാവില്ലന്ന് ഹൈക്കോടതി. പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹർജിയിലാണ് നിലപാട് അറിയിച്ചത്.

കേസുകള്‍ നിലവിലുണ്ടെന്ന കാരണത്താല്‍ ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് ഉത്തരവില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വെള്ളാപ്പള്ളിക്ക് എതിരെ എടുത്ത കേസുകളില്‍ ഇതുവരെ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും ചില കേസുകളില്‍ സുപ്രീംകോടതി നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭാവിയില്‍ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ അനുയോജ്യമായ സാഹചര്യങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍, രാഷ്ട്രപതിക്ക് ആ ബഹുമതി റദ്ദാക്കാനുള്ള അധികാരം നിലവിലുണ്ടെന്നും കോടതി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online