Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിഴിഞ്ഞം  തുറമുഖത്തിന്റെ ഓഹരി കൈമാറ്റം അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് എം വി ഗോവിന്ദന്‍

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് എം വി ഗോവിന്ദന്‍

Janayugom Online 1 week ago

ണ്‍സഷന്‍ കരാറിന് വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി മെഡിറ്റനേനിയന്‍ ഷിപ്പിംങ് കമ്പനിക്ക് കൈമാറാനുള്ള അദാനിയുടെ നടപടി അറിഞ്ഞില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കരാർ പ്രകാരം 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈമാറാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണം.

എന്നാല്‍, ഇ‍ൗ വ്യവസ്ഥ മറികടന്നാണ്‌ അദാനി ഗ്രൂപ്പ്‌, ലോകത്തെ വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‍സിക്ക്‌ ഓഹരി വില്‍ക്കാൻ ശ്രമിക്കുന്നത്. അദാനിയുമായി ബന്ധപ്പെട്ട് ബാഗ്ലൂർ യാത്ര സംഘടിപ്പിച്ച, വിവിധ ഡീലുകള്‍ അതിന്റെ തുടർച്ചയില്‍ ധവളപത്രത്തില്‍ വരെ കൂട്ടിചേർത്ത മുഖ്യമന്ത്രി പത്രങ്ങളിലൂടെ മാത്രമെ ഇക്കാര്യങ്ങള്‍ അറിയൂ എന്ന് വിശദീകരിക്കുന്നത് അംഗീകരിക്കാൻ സാധിക്കുന്നതോ ഉള്‍ക്കൊള്ളാൻ കഴിയുന്നതോ അല്ലെന്നും ഗോവിന്ദന്‍ പറ‍ഞ്ഞു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online