Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുദ്ധങ്ങളും, തര്‍ക്കങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന്  പ്രധാനമന്ത്രി മോഡി

യുദ്ധങ്ങളും, തര്‍ക്കങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി മോഡി

Janayugom Online 1 week ago

യുദ്ധങ്ങളും,തര്‍ക്കങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി.

രാഷ്ട്രങ്ങള്‍ തീവ്രവാദത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കിര്‍ഗിസ്ഥാനിലെ ബിഷ്കെകയില്‍ നടക്കുന്ന ഷ്ങ്ഹായ് സഹകരണ ഉച്ചകോടിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ചൈനീസ് പ്രസിഡന്റ് ഷീജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് ബ്ലാദിമിര്‍ പുഡിന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി നിലപാട് പ്രഖ്യാപിച്ചത്.

പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തില്‍ എണ്ണ വ്യാപാരത്തിലുള്‍പ്പെടെ പ്രതിസന്ധി തീർക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. ഭീകരതയെ നേരിടുന്നതില്‍ ഒരുതരത്തിലുള്ള ഇരട്ടത്താപ്പും അനുവദിക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പുകള്‍ക്ക് സ്ഥാനമില്ലെന്ന് നാം ഒറ്റസ്വരത്തില്‍ പറയണം. ഭീകരവാദത്തിനുള്ള ധനസഹായം, റിക്രൂട്ട്മെന്റ്, തീവ്രവാദത്തിന് സുരക്ഷിത താവളങ്ങളൊരുക്കല്‍ എന്നിവയുള്‍പ്പെടെ ഭീകരവാദത്തിന്റെ മുഴുവൻ ആവാസവ്യവസ്ഥയും പൂർണമായും തകർക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കി.

കഴിഞ്ഞവർഷം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ പാകിസ്ഥാന്‍ അനുകൂല ഭീകരർ കൊലപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. വിവിധ അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും എന്നാല്‍, ഇത്തരം പദ്ധതികള്‍ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുന്നതായിരിക്കണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online