Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി; രണ്ട് പേരെ ബലാത്സംഗത്തിനിരയാക്കി

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി; രണ്ട് പേരെ ബലാത്സംഗത്തിനിരയാക്കി

Janayugom Online 10 hrs ago

ലക്നൗ:യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇതില്‍ രണ്ടുപേരെ കണ്ടെത്തുകയും ഇവര്‍ ബലാത്സംഗത്തിനിരയാകുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

ഭദോഹി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലാകുകയും ചെയ്തു. മൂന്നാമത്തെ പെണ്‍കുട്ടിയെ കണ്ടെത്താനായിട്ടില്ല. ഒരു പ്രതിയേയും കണ്ടെത്താനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഒക്ടോബർ 21-ന് രാവിലെ, ഗോപിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവിധ ഗ്രാമങ്ങളില്‍ നിന്നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. സൈക്കിളില്‍ സ്കൂളിലേക്ക് പോയ 14, 15, 16 വയസ്സുള്ള മൂന്ന് പെണ്‍കുട്ടികള്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. തിരച്ചിലിനൊടുവില്‍, സ്കൂളില്‍ നിന്ന് പെണ്‍കുട്ടികളുടെ സൈക്കിളുകള്‍ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടികളെ കണ്ടതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്.

14 വയസ്സുകാരിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, 22-നും 24-നും ഇടയില്‍ പ്രായമുള്ള രണ്ടുപേർക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.വെള്ളിയാഴ്ച 14-ഉം 15-ഉം വയസ്സുള്ള പെണ്‍കുട്ടികളെ കണ്ടെത്തുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായും പോലീസ് പറഞ്ഞു. വൈദ്യപരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചതിനെത്തുടർന്ന്, ബിഎൻഎസ് സെക്ഷൻ 64(1), പോക്സോ വകുപ്പുകളും കേസില്‍ ഉള്‍പ്പെടുത്തി. കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികളുടെയും മൊഴി കോടതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online