ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് വെട്ടികൊലപ്പെടുത്തി. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുര്യൻവെളി അജിയുടെ മകൻ അഖില്‍ (അച്ചു-24 ) ആണ് മരിച്ചത്.
അഖിലിന്റെ സുഹൃത്ത് കായംകുളം സ്വദേശി ഷെല്‍ജാദ് ആണ് കുത്തിയത്. ഷെല്‍ജാദും ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഓട്ടോയില്‍ കയറിപ്പോയതായി പോലിസ്. ഇന്ന് വൈകിട്ട് 5.45ന് വീടിന് സമീപം വച്ചാണ് കുത്തേറ്റത്. അഖിലിനെ ഉടൻ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

