Dailyhunt
' കൊല്‍ക്കത്തയെ ആക്രമിച്ചാല്‍ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ' ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

' കൊല്‍ക്കത്തയെ ആക്രമിച്ചാല്‍ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ' ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

ന്യൂഡല്‍ഹി : ഭാവിയില്‍ ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ കൊല്‍ക്കത്തയെ തകർക്കുമെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ പ്രസ്താവനയ്‌ക്ക് രൂക്ഷ മറുപടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് .

ബാരക്പൂരില്‍ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, പശ്ചിമ ബംഗാളിനെക്കുറിച്ചുള്ള പ്രകോപനപരമായ വാചാടോപം തുടർന്നാല്‍ 1971 ആവർത്തിക്കുമെന്ന് രാജ്നാഥ് സിംഗ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.

“പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന ഉന്നയിക്കരുതായിരുന്നു. അമ്പത്തിയഞ്ച് വർഷങ്ങള്‍ക്ക് മുമ്പ്, 1971 ല്‍, പാകിസ്ഥാൻ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടതിന്റെ അനന്തരഫലങ്ങള്‍ അവർ അനുഭവിച്ചു: ബംഗാളില്‍ കണ്ണുവെച്ചാല്‍, ഇത്തവണ പാകിസ്ഥാൻ എത്ര ഭാഗങ്ങളായി വിഭജിക്കപ്പെടുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ.” എന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ മൗനം പാലിച്ചതിനെക്കുറിച്ചുള്ള തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി അഭിഷേക് ബാനർജിയുടെ വിമർശനത്തെയും രാജ്നാഥ് സിംഗ് തള്ളിക്കളഞ്ഞു. "രാജ്യത്തിന്റെ പ്രതിരോധ മന്ത്രി എന്ന നിലയില്‍ ഞാൻ ഇതിനെക്കുറിച്ച്‌ സംസാരിക്കുന്നു. എല്ലാവരും സംസാരിക്കേണ്ടതില്ല, പക്ഷേ സന്ദേശം വ്യക്തമാണ്," അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily