Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
' രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗള്‍ഫില്‍ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോള്‍ സന്തോഷം '

' രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗള്‍ഫില്‍ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോള്‍ സന്തോഷം '

കൊച്ചി : രാജ്യവിരുദ്ധ പരാമർശം നടത്തിയ മുഹമ്മദ് സനൂഫ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച്‌ യൂട്യൂബർ പ്രവീണ്‍ ഹരി.

രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നത് ആയിരിക്കും ബുദ്ധി എന്ന് പറഞ്ഞതിന് ഗള്‍ഫില്‍ തന്റെ ജോലി കളയിക്കാൻ ശ്രമിച്ച സുഡാപ്പികളുടെ കൂട്ടത്തിലെ ഒരുത്തനെങ്കിലും ഇവിടെ അകത്താകുമ്പോള്‍ സന്തോഷമെന്നാണ് പ്രവീണ്‍ രവിയുടെ പ്രതികരണം.

ഇനിയും യുഎഇയിലുള്ള സുഡാപ്പികളുടെ അറിവിലേക്ക്.. അവിടെ ആർക്കെങ്കിലും എതിരെ ഇതേപോലെ ക്യാമ്പയിൻ നടത്തുകയോ, കമ്പനിയുടെ പേരും വ്യക്തി വിവരങ്ങളും വെച്ച്‌ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഗള്‍ഫിലും നീയൊക്കെ അകത്തുപോകും.. അതിനും ഉള്ള വകുപ്പുണ്ട്. മീഡിയ വണ്ണിന്റെ തന്നെ വാർത്ത ഷെയർ ചെയ്യാൻ പറ്റി, അല്ലെങ്കില്‍ ഇനിയും ഇവന്മാർ തെളിവുണ്ടോ തെളിവുണ്ടോ എന്ന് ചോദിച്ചു വരും ' – എന്നും പ്രവീണ്‍ രവി പറയുന്നു.

മറ്റൊരു പോസ്റ്റില്‍ ബംഗ്ലാദേശികള്‍ക്കും പാകിസ്ഥാനികള്‍ക്കും യുഎഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വിസ കൊടുക്കാത്തത് ഈ തീവ്ര മത വൈകാരികത പ്രകടിപ്പിക്കുന്ന ആളുകളെ കൊണ്ടുള്ള ശല്യം കാരണമാണ്. മലയാളികള്‍ക്ക് ഇതുവരെ ആ പ്രശ്നം ഉണ്ടായിട്ടില്ല, പക്ഷേ സുഡാപ്പി കുഞ്ഞുങ്ങള്‍ അതുണ്ടാക്കാനുള്ള സാധ്യത കാണുന്നുണ്ടെന്നും പ്രവീണ്‍ രവി പറയുന്നു.

തീവ്രമായ ആശയങ്ങളില്‍ വിശ്വസിക്കുകയും, രാജ്യവിരുദ്ധത കൊണ്ട് നടക്കുകയും ചെയ്യുന്ന നിരവധി മുസ്ലീങ്ങളും നമ്മുടെ ഇടയില്‍ ഉണ്ട്. സലഫി ആശയങ്ങള്‍ വളരെ ശക്തമായി പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ സംഭവിച്ചതാണ്. സാക്ഷാല്‍ മദനിയാണ് ഒരു പക്ഷേ കേരളത്തില്‍ അതിൻറെ തുടക്കക്കാരൻ എന്ന് വേണമെങ്കില്‍ പറയാം. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും സലഫി ആശയത്തിന് നല്ല പ്രചാരണം ഉണ്ട്, ലീഗിലെ പോലും നല്ലൊരു ശതമാനം ആളുകളെ ഇത് പല രീതിയില്‍ ബാധിച്ചിട്ടുണ്ട്.

അതിനൊപ്പമാണ് ഇന്ത്യയിലെ ബിജെപി ഭരണം അവരെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്നുതവണയായി ബിജെപി ഭരിക്കുന്നതോടെ ബിജെപിയോടുള്ള വിരോധം മൂത്തു മൂത്ത് അത് ഇന്ത്യ വിരോധമായി മാറിയിരിക്കുകയാണ്.. ക്രിസ്ത്യാനിയോ സംഘപരിവാറുകാരനോ ഇങ്ങനെ ഒരു വിദ്വേഷ കമ്മന്റ് എഴുതിയാല്‍ രാജ്യദ്രോഹ കുറ്റം ചുമത്തുമോ എന്ന ചോദ്യവും ഇവർ ഉയർത്തുന്നുണ്ട്.. ചുമത്താൻ സാധ്യതയില്ല എന്നാണ് സിമ്പിളായ ആൻസർ..
കാരണം ഒരു സംഘപരിവാറുകാരനോ ക്രിസ്ത്യാനിക്കോ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കണമെന്ന ആശയം കൊണ്ട് നടക്കുന്നില്ല. അവൻറെ വിദ്വേഷം അവനില്‍ തന്നെ ആരംഭിച്ച അവനില്‍ തന്നെ അവസാനിക്കുന്നതാണ്ടെന്നും പ്രവീണിന്റെ പോസ്റ്റില്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily