Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ്  മണ്ണില്‍ പൊന്ന് വിളയിച്ച്‌ അഭിഷേക് റെഡ്ഡി

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച്‌ അഭിഷേക് റെഡ്ഡി

ന്യൂദല്‍ഹി: ഒന്നരക്കോടി രൂപ ശമ്പളം എന്നാല്‍ ജീവിതം സെറ്റായി എന്നാണര്‍ത്ഥം. പക്ഷെ ഈ ഒരു യുവാവിന് പക്ഷെ മറ്റെന്തോ ആണ് വേണ്ടത്.

അതെ, ആന്ധ്രാപ്രദേശുകാരനായ അഭിഷേക് റെഡ്ഡി എന്ന 24-കാരന് പറയാനുള്ളത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. അതുകൊണ്ടാകാം അയാള്‍ ഈ വിലപിടിച്ച ജോലി വലിച്ചെറിഞ്ഞ് മണ്ണിലേക്ക് കൈക്കോട്ടുമായി ഇറങ്ങിയത്.

ക്രിയേറ്റീവ് ആൻഡ് ബ്രാൻഡിംഗ് ഡിസൈനറായി തിളങ്ങിയിരുന്ന അഭിഷേകിന് 35 വയസ്സിനുള്ളില്‍ വിരമിക്കണമെന്നായിരുന്നു ആദ്യകാല ആഗ്രഹം. എന്നാല്‍ പ്രതിദിനം 15 മണിക്കൂറോളം നീളുന്ന കഠിനമായ ജോലിഭാരം അദ്ദേഹത്തെക്കൊണ്ട് തീരുമാനം നേരത്തെ എടുപ്പിച്ചു എന്ന് മാത്രം. 22-ാം വയസ്സില്‍ തന്നെ ആ കോർപ്പറേറ്റ് ലോകത്തോട് വിടപറഞ്ഞ് തന്റെ ഇഷ്ടമേഖലയായ കൃഷിയിലേക്ക് ഇറങ്ങാൻ അദ്ദേഹം തീരുമാനിച്ചു.
സ2ൈൈ

. “Silly Sensei” എന്ന പേരില്‍ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ കൃഷിരീതികളും വേറിട്ട അനുഭവങ്ങളും പങ്കുവെക്കാൻ തുടങ്ങിയതോടെ 7.8 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് ലഭിച്ചത്. വിചിത്രവും എന്നാല്‍ കൗതുകകരവുമായ അദ്ദേഹത്തിന്റെ കാർഷിക വീഡിയോകള്‍ ഇന്ന് ഇന്റർനെറ്റില്‍ തരംഗമാണ്.

മകന്റെ പാഷൻ തിരിച്ചറിഞ്ഞ അമ്മ നീല റെഡ്ഡി, തന്റെ സർക്കാർ ജോലിയില്‍ നിന്ന് സ്വയം വിരമിച്ചാണ് അഭിഷേകിനൊപ്പം കൃഷിയ്‌ക്കായി കൂടെ ചേർന്നത്. ഇപ്പോള്‍ അമ്മയ്‌ക്കും സഹോദരിക്കുമൊപ്പം ഓംബുലാപുരം ഗ്രാമത്തില്‍ സ്വന്തമായി വാങ്ങിയ ഫാമിനെ ഒരു വലിയ കാർഷിക സംരംഭമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ഇപ്പോള്‍. കൃഷിയെ ലാഭകരമായ ഒരു ബിസിനസ് മോഡലാക്കി മാറ്റാനാണ് അഭിഷേക് ശ്രമിക്കുന്നത്. വരും വർഷങ്ങളില്‍ കൃഷിയില്‍ നിന്ന് മാത്രം 2 കോടി രൂപ വാർഷിക വരുമാനം നേടുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് അഭിഷേക് റെഡ്ഡി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily