Dailyhunt
20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ന്യൂദല്‍ഹി: ഗള്‍ഫ് സംഘര്‍ഷത്തിനിടെ ഭാരതത്തിന്റെ ഒരു എല്‍പിജി കപ്പല്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്നു. ‘ഗ്രീന്‍ ആശ’യാണ് സംഘര്‍ഷ മേഖല തരണം ചെയ്തത്.

ഈ പാതയിലൂടെ സുരക്ഷിതമായി കടന്നുവരുന്ന ഒമ്പതാമത്തെ ഭാരത ടാങ്കറാണിത്. 20,000 ടണ്‍ എല്‍പിജിയാണ് ഇതിലുള്ളത് ഭാരതത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ തടസപ്പെടാതിരിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകള്‍ ലോകശ്രദ്ധ നേടുകയാണ്. ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ടെങ്കിലും, ഭാരതീയ കപ്പലുകള്‍ സുരക്ഷിതമായാണ് ഇവിടം കടക്കുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ ടാങ്കറുകള്‍ക്ക് കാവലൊരുക്കി സമുദ്രത്തിലുടനീളം സജീവമാണ്.

യുഎസ്- ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ശേഷം ഹോര്‍മൂസ് കടലിടുക്കിലെ ഗതാഗതം 60 ശതമാനവും ഇറാനുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്ക് മാത്രമായി പരിമിതപ്പെട്ട സാഹചര്യത്തിലാണ് ഭാരതത്തിന്റെ ഈ നേട്ടം. ബാബ് എല്‍-മാന്‍ഡെബ് ഉള്‍പ്പെടെയുള്ള മറ്റ് പാതകളിലും സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും, ഭാരതീയ പൗരന്മാരുടെയും ചരക്കുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily