Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
2026-ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം 'ജനനായകൻ'

2026-ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം 'ജനനായകൻ'

ന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ അവസാന ചിത്രമായ 'ജനനായകൻ' കേരളത്തില്‍ ചരിത്രവിജയം കുറിച്ച്‌ 2026-ല്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറി.

ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളില്‍ 'ബ്ലാസ്റ്റ്', 'കറുപ്പ്' എന്നീ ചിത്രങ്ങളുടെ കേരള ഗ്രോസ് കളക്ഷൻ റെക്കോർഡുകള്‍ മറികടന്നാണ് ജനനായകൻ ഒന്നാം സ്ഥാനത്തെത്തിയത്. ആഗോളതലത്തില്‍ ₹300 കോടി ഗ്രോസ് ക്ലബ്ബിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന് രണ്ടാം വാരത്തിലും കേരളത്തില്‍ ഹൗസ്ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ തുടരുകയാണ്.

എച്ച്‌. വിനോദ് സംവിധാനം ചെയ്ത ജനനായകനില്‍ വിജയ്‌ക്കൊപ്പം ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവർ ഉള്‍പ്പെടെ വമ്പൻ താരനിര അണിനിരക്കുന്നു.

കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരില്‍ ജനനായകൻ നിർമിച്ചിരിക്കുന്നത്. ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനില്‍ അരശ്, ആർട്ട് : വി സെല്‍വ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കണ്‍ട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily