ലക്നൗ ; വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്ന് ഉത്തർപ്രദേശിന്റെ പുതിയ കോണ്‍ഗ്രസ് ഇൻ-ചാർജ് രാജേന്ദ്ര പാല്‍ ഗൗതം.
ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ഉത്തർപ്രദേശ് സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“2027ല്‍ ഞങ്ങള്‍ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ല്‍ രാഹുല്‍ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും”- എന്നായിരുന്നു അധികാരമേറ്റതിനു പിന്നാലെയുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം. അംബേദ്കറും കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയിലായിരുന്നുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അംബേദ്കറും കോണ്‍ഗ്രസും തമ്മില്‍ യാതൊരു അഭിപ്രായവ്യത്യാസവുമുണ്ടായിരുന്നില്ല. അവർ പരസ്പര പൂരകങ്ങളായിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ രാജ്യത്തിന്റെ ആദ്യത്തെ നിയമമന്ത്രിയാക്കിയതെന്നും ഗൗതം പറഞ്ഞു.

