Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
48,000 കോടി രൂപയുടെ ലക്ഷ്മി ഭണ്ഡാര്‍ പദ്ധതിയില്‍ 30 ലക്ഷത്തോളം അനര്‍ഹര്‍ ; ബംഗ്ലാദേശികളാകാമെന്ന് സൂചന : പേരുകള്‍ വെട്ടാൻ സുവേന്ദു

48,000 കോടി രൂപയുടെ ലക്ഷ്മി ഭണ്ഡാര്‍ പദ്ധതിയില്‍ 30 ലക്ഷത്തോളം അനര്‍ഹര്‍ ; ബംഗ്ലാദേശികളാകാമെന്ന് സൂചന : പേരുകള്‍ വെട്ടാൻ സുവേന്ദു

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ മുൻ മമത ബാനർജി സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ചിരുന്ന ‘ലക്ഷ്മി ഭണ്ഡാറിലെ’ 30 ലക്ഷത്തോളം ഗുണഭോക്താക്കള്‍ ‘അന്നപൂർണ ഭണ്ഡാർ’ പദ്ധതിക്ക് അനർഹരാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി.

ഇവർ ഇന്ത്യൻ പൗരന്മാരായിക്കില്ലെന്നും , അല്ലെങ്കില്‍ സംസ്ഥാനത്തെ വോട്ടർപട്ടികയില്‍ നിന്ന് പുറത്തയാവരാകാമെന്നും സുവേന്ദു അധികാരി പറഞ്ഞു.

പശ്ചിമ ബംഗാളിന്റെ 48,000 കോടി രൂപയുടെ ലക്ഷ്മി ഭണ്ഡാർ ഫണ്ടാണ് യോഗ്യതയില്ലാത്തവരും പൗരന്മാരല്ലാത്തവരുമായ ബംഗ്ലാദേശികള്‍ സ്വന്തമാക്കിയത് . ഇതിനെ കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യങ്ങള്‍ ഉയർന്നിട്ടുമുണ്ട്.

മരണപ്പെട്ടവർക്കും അനധികൃത നുഴഞ്ഞുകയറ്റക്കാർക്കും അർഹതയില്ലാത്ത പണം നല്‍കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പൗരത്വ ഭേദഗതി നിയമം വഴി അപേക്ഷ നല്‍കിയവർക്കും വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ ട്രിബ്യൂണലുകളെ സമീപിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരത്തില്‍ വന്നതിനുശേഷം, മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് (TMC) ലക്ഷ്മി ഭണ്ഡാറിനെ സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു പദ്ധതിയായി ഉയർത്തിക്കാട്ടിയിരുന്നു. - സ്ത്രീ കുടുംബനാഥർക്ക് പ്രതിമാസ സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത് . ഏകദേശം 1.6 കോടി സ്ത്രീകള്‍ ഇതില്‍ ചേർന്നിട്ടുണ്ട്.എസ്‌ഐആർ വെരിഫിക്കേഷൻ ആരംഭിച്ചതോടെ നിരവധി അനധികൃത കുടിയേറ്റക്കാർ ഇപ്പോള്‍ വീടുകള്‍ ഉപേക്ഷിച്ചിരുന്നു . ഇത് നിയമപരമായ താമസമില്ലാതെ ലക്ഷ്മി ഭണ്ഡാറിന്റെ ഗുണഭോക്താക്കളായിരിക്കാം എന്നതിന്റെ സൂചനയാണ്. വോട്ടർ പട്ടികയില്‍ നിന്ന് പുറത്തായവർക്ക് തല്‍ക്കാലം ക്ഷേമപദ്ധതികളുടെ ആനുകൂല്യം നല്‍കില്ലെന്നാണ് സർക്കാർ നിലപാട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily