Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

ചെന്നൈ: മതപരമായ ആചാരങ്ങളുടെ പേരില്‍ മുടിവളര്‍ത്തുന്ന തടവുകാരുടെ തല മുണ്ഡനം ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.

മതവിശ്വാസത്തിന്റെ പേരില്‍ മുടി വളർത്തിയ മകനെ ജയിലുദ്യോഗസ്ഥർ മുണ്ഡനം ചെയ്യാനും മീശ വടിക്കാനും നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി തിരുനെല്‍വേലി സ്വദേശിയായ ബേബി കമലം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തമിഴ്നാട് ജയില്‍നിയമങ്ങള്‍ അനുസരിച്ച്‌ ജയിലില്‍ ശുചിത്വം പാലിക്കുന്നതിനായി തടവുകാർ മുടിയും നഖവും വെട്ടേണ്ടതുണ്ട്.

എന്നാല്‍, ആചാരങ്ങളുടെപേരില്‍ മുടി വളർത്തുന്ന തടവുകാരനെ മുടിമുറിക്കാൻ നിർബന്ധിക്കരുത്. മുടിവളർത്തുന്നത് അയാള്‍ക്കും മറ്റു തടവുകാർക്കും പ്രശ്നമാകുന്നില്ലെങ്കില്‍ പ്രത്യേകിച്ചും -ജസ്റ്റിസ് എഡി ജഗദീഷ് ചന്ദ്ര, ജസ്റ്റിസ് പി മുരുകേശൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ബേബി കമലത്തിന്റെ മകൻ ജെയിംസ് പാളയംകോട്ട സെൻട്രല്‍ ജയിലിലാണ്. ഇയാള്‍ മതവിശ്വാസത്തിന്റെപേരില്‍ മുടി വളർത്തിയതാണ് പ്രശ്നമുണ്ടാക്കിയത്. ജയിലധികൃതർ മുടി മുറിക്കാനും മീശ വടിക്കാനും നിരന്തരം നിർബന്ധിച്ചതിനെത്തുടർന്നാണ് അമ്മ കോടതിയെ സമീപിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily