Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആദ്യകാല മലയാളം ബ്ലോഗര്‍ ജി. അശോക് കുമാര്‍ കര്‍ത്ത അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗര്‍ ജി. അശോക് കുമാര്‍ കര്‍ത്ത അന്തരിച്ചു

മാവേലിക്കര: മലയാളത്തിലെ ആദ്യകാല ബ്ലോഗര്‍മാരിലൊളും കഥാകൃത്തുമായ ചെട്ടികുളങ്ങര കൈത തെക്ക് ‘ആനക്കോട്’ വീട്ടില്‍ ജി.

അശോക് കുമാര്‍ കര്‍ത്ത (64) അന്തരിച്ചു. കെഎസ്‌ഇബിയില്‍ സീനിയര്‍ സൂപ്രണ്ടായിരുന്നു. നൂറനാട് ലെപ്രസി സാനിറ്റോറിയം സൂപ്രണ്ട് ഡോ. എന്‍.ജി. കര്‍ത്തയുടെ മകനാണ്. മാവേലിക്കരയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആള്‍ക്കൂട്ടം ലിറ്റില്‍ മാഗസിന്റെ പത്രാധിപ സമിതി അംഗമായിരുന്നു.

അശോക് കുമാര്‍ കര്‍ത്തയുടെ ഒട്ടേറെ കഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ആദ്യകാല ബ്ലോഗാണ് അദ്ദേഹത്തിന്റെ ‘അക്ഷരക്കഷായം’. കേരളത്തില്‍ ഫേസ്ബുക്കിനെ വ്യാപകമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.

‘ഒരു ചൊറിയന്‍ പുഴു’ എന്ന വിശേഷണത്തോടെ കാലിക സംഭവങ്ങളെക്കുറിച്ച്‌ ആക്ഷേപഹാസ്യ ശൈലിയില്‍ എഴുതിയ അദ്ദേഹത്തിന്റെ കുറിപ്പുകള്‍ സമാഹരിച്ചിറക്കിയ പുസ്തകമാണ് ‘രഹസ്യമായി നിങ്ങളെ പ്രണയിക്കുന്നതാര്. നിര്‍മ്മലാനന്ദഗിരിയുടെ പ്രഭാഷണങ്ങള്‍ സമാഹരിച്ചിട്ടുണ്ട്.
സംസ്‌കാരം ഞായറാഴ്ച ഉച്ചയ്‌ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. പി.എസ്. ശ്രീജയ (റിട്ട. അസി. കമ്മിഷണര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്) ഭാര്യയാണ്. എ. ഹരിശങ്കര്‍ കര്‍ത്ത (എസ്ബിഐ, ചെന്നിത്തല), അഡ്വ. ശ്രീലക്ഷ്മി കര്‍ത്ത (കാനഡ) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഡോ. പി. ലക്ഷ്മി, എസ്. ഘനശ്യാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily