Dailyhunt
ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

ഗുവാഹത്തി: ആസാമില്‍ ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്ക് ആസാമില്‍ വന്‍ ജനപിന്തുണയുണ്ട്.

ബിജെപി സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് വ്യാവസായിക വളര്‍ച്ചയുണ്ടായി, തൊഴിലവസങ്ങള്‍ സൃഷ്ടിക്കപ്പെട്ടു, സ്ത്രീ ശാക്തീകരണത്തിനായും ധാരാളം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനിയും വികസനവും മെച്ചപ്പെട്ട ജീവിത നിലവാരവും ആഗ്രഹിക്കുന്ന ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്‌ക്കും, ജയ് പാണ്ഡ പറഞ്ഞു.

വടക്ക് കിഴക്കന്‍ മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ പ്രധാന്യം നല്‍കിയിട്ടുണ്ട്. ഭീകര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഒരു കാലത്ത് സംസ്ഥാനം കുപ്രസിദ്ധിയാര്‍ജിച്ചിരുന്നു. സംസ്ഥാന ഭരണം ബിജെപിക്ക് ലഭിച്ചശേഷം ആസാം ആകെ മാറി. അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ കൈവശപ്പെടുത്തിയിരുന്ന ഭൂമികള്‍ മോചിപ്പിച്ചു, യഥാര്‍ത്ഥ അവകാശികള്‍ക്ക് നല്‍കി. ആയിരക്കണക്കിന് ഭീകരര്‍ ആയുധംവെച്ച്‌ നിയമത്തിന് മുന്നില്‍ കീഴടങ്ങി, യുവാക്കള്‍ക്കായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയും ഇന്ന് ഏറെ മുന്നിലാണ്. വികസന തുടര്‍ച്ചവേണമെങ്കില്‍ ബിജെപി തന്നെ അധികാരത്തില്‍ വരണം, ജയ് പാണ്ഡ അറിയിച്ചു.

അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍പ്പിലാണ്, പ്രമുഖ നേതാക്കളെല്ലാം രാജ്യം വിടുകയാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യത്തിനെതിരേയും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും ജയ് പാണ്ഡ കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily