ഭാരതത്തിലെ കലാപ ശ്രമങ്ങള്‍ക്ക് അമേരിക്കയുടെയും ചൈനയുടെയും മണ്ണില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. 2019-ല്‍ രൂപീകൃതമായപ്പോള്‍ മുതല്‍ ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ജോ ർജ് സോറോസുമായി ബന്ധമുള്ള ‘ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’.
നിലവിലെ സിജെപി-ഇടത് സമരങ്ങളെ പിന്തുണച്ചുകൊണ്ട് അമേരിക്കയിലെ വാഷിംഗ്ടണ്‍, ന്യൂയോ
ർക്ക്, ഷിക്കാഗോ, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, ഫ്രീമോണ്ട് എന്നീ നഗരങ്ങളിലെ ഭാരതീയ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് മുന്നില്‍ ‘ടമേിറ ംശവേ കിറശമ’ െടൗേറലിെേ’ (ഇന്ത്യയിലെ വിദ്യാർത്ഥികള്‍ക്കൊപ്പം നില്ക്കുക) എന്ന പേരില്‍ ഇവർ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. എല്ലാ നഗരങ്ങളിലും ‘മേം ഭി കോക്രോച്ച്’ (ഞാനും പാറ്റയാണ്) എന്ന മുദ്രാവാക്യമാണ് അവരുയർത്തിയത്.
അമേരിക്കയിലെ ‘ദി ആസാദി പ്രോജക്റ്റ്’, ‘അലയൻസ് ഓഫ് സൗത്ത് ഏഷ്യൻസ് ടേക്കിംഗ് ആക്ഷൻ’ തുടങ്ങിയ ഭാരതവിരുദ്ധ സംഘടനകളുമായി ചേർന്ന് ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, ഷിക്കാഗോ, സാൻ ഫ്രാൻസിസ്കോ തുടങ്ങി പല നഗരങ്ങളിലും ഭാരതത്തിനെതിരെയും, ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ ന്യൂയോർക്ക് സന്ദർശന വേളയില്‍ അദ്ദേഹത്തിനെതിരെയും ഈ സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നു.
ഇതേ സമയത്തുതന്നെ ഭാരതത്തിനകത്ത് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയ സംഘടനകള്‍ക്കും നേതാക്കന്മാർക്കും ഈ ശക്തികള്‍ വിദേശത്ത് വേദികളൊരുക്കി. 2026 ആഗസ്ത് 5-ന് ‘ഇന്ത്യയിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങള്‍ക്കെതിരായ അടിച്ചമർത്തല്‍’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ‘ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗണ്‍സില്‍’ നടത്തിയ സമ്മേളനത്തില്‍ ഐസയില്‍ നിന്നുള്ള എൻ. സായി ബാലാജി പങ്കെടുത്തു.
2026 ആഗസ്ത് 9-ന് എഴുത്തുകാരി അരുന്ധതി റോയിക്കൊപ്പം ഐസ പ്രസിഡന്റ് നേഹ ബോറ, ജെഎൻയു വിദ്യാർത്ഥി യൂണിയൻ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി എന്നിവരെ ഉള്‍പ്പെടുത്തി ‘ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’ ഒരു ഓണ്‍ലൈൻ ചർച്ച സംഘടിപ്പിച്ചു. ഈ സംഘടനയുടെ സ്ഥാപകയായ സുനിത വിശ്വനാഥുമായി 2023 ജൂണ്‍ 1-ന് രാഹുല്‍ ഗാന്ധി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
അമേരിക്കൻ-ചൈനീസ് ബന്ധങ്ങള്‍
ഭാരതത്തില്‍ നടക്കുന്ന കലാപശ്രമങ്ങള്‍ക്ക് ജനകീയ അംഗീകാരം കിട്ടാൻ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് സംഘടനകള്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. ഇവ ഒറ്റപ്പെട്ട സംഭവമല്ലെന്ന് വരുത്തിത്തീർക്കാനാണ് പ്രധാനമായും അവർ ശ്രമിച്ചത്. ദല്‍ഹിയിലെ തെരുവ് യുദ്ധം ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഈ സംഘടനകള്‍ ന്യൂയോ
ർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ബ്രേക്ക്ത്രൂ ന്യൂസി’നെയാണ് ആശ്രയിച്ചത്. ഇതിന്റെ മാതൃ കമ്പനി
യായ ‘ബി.ടി മീഡിയ’ 2026 ജൂലൈ മുതല്‍ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രതിഷേധങ്ങള്‍ക്ക് വൻ പ്രാധാന്യം നല്കുന്നു. പലപ്പോഴും മോദി സർക്കാരിനെ ലക്ഷ്യമിട്ട് സിപിഎം, ഐസ, എസ്.എഫ്.ഐ എന്നീ സംഘടനകളെ ഈ വാർത്താമാധ്യമം ഉദ്ധരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
2021-2023 കാലയളവില്‍ ‘ബ്രേക്ക്ത്രൂ ന്യൂസി’ന് 1.1 മില്യണിലധികം അമേരിക്കൻ ഡോളർ പണമായി ലഭിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള നെവില്‍ റോയ് സിംഗാമുമായി ബന്ധപ്പെട്ട സ്രോതസുകളില്‍ നിന്നും ധനസഹായം ലഭിച്ചതിനാല്‍, ഈ വാർത്താമാധ്യമത്തിന്റെ സാമ്പത്തിക ശൃംഖലയെയും ചൈന അനുകൂല നിലപാടുകളെയും കുറിച്ച് അമേരിക്കൻ പാർലമെന്റ് ഇപ്പോള്‍ പരിശോധനകള്‍ നടത്തുകയാണ്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താല്പര്യങ്ങള്ക്കായി 39 ദശലക്ഷം ഡോളറിലധികം അമേരിക്കയില്‍ ചെലവഴിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ‘ബ്രേക്ക്ത്രൂ ന്യൂസ്’, സിംഗാമിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റ് രണ്ട് സംഘടനകളായ ‘പീപ്പിള്‍സ് ഫോറം’, ‘ട്രൈകോണ്ടിനെന്റല്’ എന്നിവയ്ക്ക് അമേരിക്കൻ പാർലമെന്റിന്റെ ‘യു.എസ് വേയ്സ് ആൻഡ് മീൻസ് കമ്മിറ്റി’ സമൻസും അയച്ചു.
ജൂലൈ 23-ന് ‘ബി.ടി ലൈവ്’ നടത്തിയ ചർച്ചയില്‍ ഭാരതത്തില്‍ നിന്നും സിപിഎം എം.പി ജോണ്‍ ബ്രിട്ടാസ് പങ്കെടുത്തു. പ്രതിഷേധങ്ങളെ ‘ജനാധിപത്യം സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടം’ എന്ന് ബ്രിട്ടാസ് വിശേഷിപ്പിച്ചതായും, ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യുന്നതുവരെ നേഹ ബോറ നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ചതായും ബി.ടി ന്യൂസ് വാർത്ത നല്കി.
ഇതിനു പുറമെ ജൂലൈ 30-ന് ട്രൈകോണ്ടിനെന്റല് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ അതുല്‍ ചന്ദ്രയുടെ ‘ഇന്ത്യാസ് കോക്രോച്ച് റിബലിയൻ ആൻഡ് വാട്ട് കംസ് നെക്സ്റ്റ്’ (ഇന്ത്യയിലെ പാറ്റ കലാപം: ഇനി എന്ത് സംഭവിക്കും?) എന്ന ലേഖനം അവർ പ്രസിദ്ധീകരിച്ചു.
ആഗസ്ത് 29-ന് സി.പി.ഐ (എം)-നെയും ട്രൈകോണ്ടിനെന്റല് എക്സിക്യൂട്ടീവ് ഡയറക്ടർ വിജയ് പ്രഷാദിനെയും ഉദ്ധരിച്ച് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഐസ പ്രതിഷേധങ്ങള്‍ ബി.ടി ന്യൂസ് റിപ്പോർട്ട് ചെയ്തു.”പാരിസ്-ന്യൂഡല്‍ഹി-ബ്യൂണസ് അയേഴ്സ് രോഷത്തിന് അതിന്റെ സമയം നല്‍കുക; ആ രോഷം ശക്തിയായി മാറട്ടെ’ യെന്നാണ് ഒക്ടോബർ 17-ന് പ്രഷാദ് എക്സില്‍ കുറിച്ചത്. ചിലിയില്‍ താമസമാക്കിയ ഇയാള്‍ സിംഗാമിന്റെ അടുപ്പക്കാരനും സിപിഎം അഖിലേന്ത്യാ നേതാവ് വൃന്ദാ കാരാട്ടിന്റെ ബന്ധുവുമാണ്.
സപ്തംബർ ഒന്നിന് വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞ ഭാരതത്തിനെതിരായ ഐക്യരാഷ്ട്രസഭ സിഇആർഡിയുടെ ആരോപണങ്ങളും ബി.ടി ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. ഭാരതവിരുദ്ധ വാർത്തകള്‍ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളിലേക്ക് സിംഗാമിന്റെ പണമെത്തുന്നത് ഇതാദ്യമായല്ല. സിംഗാമുമായി ബന്ധമുള്ള ‘ജസ്റ്റിസ് ആൻഡ് എഡ്യൂക്കേഷൻ ഫണ്ട്’, ‘ദി ട്രൈകോണ്ടിനെന്റല് ലിമിറ്റഡ്’ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ഭാരതത്തില്‍ പ്രവർത്തിച്ചിരുന്ന ‘ന്യൂസ്ക്ലിക്ക്’ എന്ന മാധ്യമത്തിലേക്ക് യഥാക്രമം 76.84 കോടി രൂപയും 1.61 കോടി രൂപയും നല്‍കിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻപ് കണ്ടെത്തിയിരുന്നു.
ഇതിന്റെ ഭാഗമായി 2023-ല്‍ ‘ന്യൂസ്ക്ലിക്ക്’-ല്‍ ഇ.ഡി റെയ്ഡ് നടന്നപ്പോള്‍ അതിനെ എതിർത്തുകൊണ്ട് ഇറക്കിയ പ്രസ്താവനയില്‍ ‘പീപ്പിള്‍സ് ഫോറം’, ‘കോഡ് പിങ്ക്’, ‘പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ’, ‘ട്രൈകോണ്ടിനെന്റല്’ എന്നീ ഇടത് സ്ഥാപനങ്ങളില്‍ നിന്നുള്ളവരും ‘ബ്രേക്ക് ത്രൂ ന്യൂസി’ല്‍ നിന്നുള്ളവരും ഒപ്പുവെച്ചിരുന്നു. ഭാരതത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ആഗോളതലത്തില്‍ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത് സിംഗാം ധനസഹായം നല്കുന്ന അതേ ശൃംഖലകള്‍ തന്നെയാണ്.
കമ്യൂണിസ്റ്റുകാരുടെ
രാഷ്ട്രവിരുദ്ധത
ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രമായി 22.44 ദശലക്ഷം ഡോളർ മുടക്കി 2017-ലാണ് സിംഗാം ‘പീപ്പിള്‍സ് ഫോറം’ സ്ഥാപിച്ചത്. 2023-ല്‍ ഇവിടെ നടന്ന ഒരു ‘ടീച്ച്-ഇൻ’ (അവബോധ പരിപാടി) പരിപാടിയുടെ സഹ-പ്രായോജകരായിരുന്നു ഐ.എ.പി. 16.76 ദശലക്ഷം ഡോളർ സഹായം ലഭിച്ച വിജയ് പ്രശാന്തിന്റെ ‘ട്രൈകോണ്ടിനെന്റല്’ എന്ന സ്ഥാപനത്തിന്റെ അന്താരാഷ്ട്ര ഉപദേശക സമിതിയുടെ അധ്യക്ഷനും സിംഗാം ആണ്. സിംഗാമിന്റെ ഭാര്യ ജോഡി ഇവാൻസാണ് ‘പീപ്പിള്‍സ് ഫോറം’, ‘കോഡ് പിങ്ക്’ എന്നീ സ്ഥാപനങ്ങളുടെ സഹസ്ഥാപക.
ഭാരതത്തില്‍ ‘ഹിന്ദു മേധാവിത്വം’ എന്ന ആശയത്തെ മുൻനിർത്തിയുള്ള 2024-ലെ ‘സവേര പ്രഖ്യാപനത്തിലും’ ഈ സ്ഥാപനങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഭാരതത്തിനെതിരെ ഉപയോഗിക്കുന്ന ‘ഹിന്ദു മേധാവിത്വം’ എന്ന ആഖ്യാനം അമേരിക്കൻ പൗരാവകാശ മേഖലകളിലേക്കും ഇവർ കൊണ്ടുവന്നു.
ട്രൈകോണ്ടിനെന്റലിന്റെ ഭാരതത്തിലെ ജീവനക്കാർ ഒരേ സംഘടനകളില്‍ നിന്നുള്ളവരാണെന്ന് കാണാൻ സാധിക്കും. ന്യൂസ്ക്ലിക്കില്‍ എഴുതിയിരുന്ന സുബിൻ ഡെന്നിസ് എസ്എഫ്ഐയുടെ മുൻ ദല്‍ഹി വൈസ് പ്രസിഡന്റാണ്. 2003 മുതല്‍ എസ്.എഫ്.ഐ പ്രവർത്തകനായ നിതീഷ് നാരായണൻ, എസ്.എഫ്.ഐ മുൻ നേതാവും ന്യൂസ്ക്ലിക്കിലെ മുൻ ജീവനക്കാരനുമായ പി. അംബേദ്കർ, 2016 വരെ എസ്.എഫ്.ഐയിലും 2020 മുതല്‍ ഡി.വൈ.എഫ്.ഐയിലും പ്രവർത്തിച്ചിരുന്ന അഭിനവ് വി.കെ. തുടങ്ങിയവരുടെ പരസ്പരബന്ധം ഇവിടെ വ്യക്തമാണ്.
ചുരുക്കത്തില്‍ ഫ്രാൻസിലും ഭാരതത്തിലും നടക്കുന്ന സംഭവങ്ങള്‍ക്ക് ഒരേ സ്വഭാവമാണുള്ളത്. ഇടതുപക്ഷ-കമ്മ്യൂണിസ്റ്റ് മുന്നണികള്‍ രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു; ഐ.എ.പി, എസ്.എഫ്.ഐ യു.കെ, എച്ച്.എഫ്.എച്ച്.ആർ എന്നിവരും അവരുടെ പങ്കാളികളും അവ വിദേശ മണ്ണില്‍ അവതരിപ്പിക്കുന്നു; ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു; രാഹുല്‍ ഗാന്ധിയും ഇൻഡി സഖ്യവും ഒപ്പം ചേരുന്നു; സിംഗാമിലൂടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഫണ്ട് ചെയ്യുന്ന വാർത്താമാധ്യമങ്ങള്‍ ഇതെല്ലാം ഒരു ആഗോള പ്രക്ഷോഭമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു. തത്ഫലമായി ഭാരതം ലോകത്തിന് മുമ്പില്‍ അപമാനിക്കപ്പെടുന്നു. പക്ഷേ ഇതൊന്നും ഭാരതത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളിലും വാർത്തയാകുന്നില്ലെന്ന് മാത്രം
(അവസാനിച്ചു).

