Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ബംഗളൂരു: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുന്‍ ഐടി സെല്‍ മേധാവി അമിത് മാളവ്യയും റിപ്പബ്ലിക് ടിവി എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണാബ് ഗോസ്വാമിയും സമര്‍പ്പിച്ച ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതി സെപ്തംബര്‍ 3 ന് ഉത്തരവ് പുറപ്പെടുവിക്കും.

തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് സെന്റര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഓഫീസാണെന്ന മാളവ്യയുടെ പ്രസ്താവനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ ലീഗല്‍ സെല്‍ തലവന്‍ ശ്രീകാന്ത് സ്വരൂപ് പരാതി നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് മാളവ്യ ഈ വാദം ഉന്നയിച്ചതെന്നതിനാല്‍ അര്‍ണാബ് ഗോസ്വാമിയും പ്രതിയായി. എന്നാല്‍ ഹൈക്കോടതി 2025 മെയില്‍ ഇവര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. കേസ് അടുത്ത തവണ പരിഗണിക്കുംവരെ സ്റ്റേ തുടരുമെന്ന് കോടതി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily