ബെംഗളൂരു: ബെംഗളൂരുവില്‍ അനധികൃതമായി കുടിയേറിയ 272 ബംഗ്ലദേശികളെ നാടുകടത്തി. 178 പുരുഷന്മാരും 94 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് ത്രിപുര അതിർത്തി വഴി ബംഗ്ലദേശിലേക്കു കടത്തിവിട്ടത്.
ബെംഗളൂരുവിലെ ഫോറിനേഴ്സ് റീജനല്‍ റജിസ്ട്രേഷൻ ഓഫിസിനു (എഫ്‌ആർആർഒ) കൈമാറി നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്‌എഫ്) സഹായത്തോടെയാണിവരെ തിരിച്ചയച്ചതെന്ന് സെൻട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറിയിച്ചു.
അനധികൃത താമസക്കാരെ കണ്ടെത്താൻ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവർ അറസ്റ്റിലായത്. രാജ്യാന്തര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ബെംഗളൂരുവിലെത്തിയ ശേഷം ഫാക്ടറികളിലും നിർമാണ രംഗത്തും മറ്റും ജോലി ചെയ്തിരുന്നവരാണിവർ. ഇവര്‍ക്ക് വേണ്ടി വ്യാജരേഖകള്‍ ഉണ്ടാക്കി നുഴഞ്ഞുകയറാൻ സഹായിച്ച 2 ബംഗ്ലദേശ് ഏജന്റുമാരെയും സിസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്.

