അങ്കമാലി : എട്ട് കിലോ കഞ്ചാവുമായി അങ്കമാലിയില്‍ ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂർഷിദാബാദ് സ്വദേശി ജോയ്നല്‍ അബേദിൻ (31) നെയാണ് റൂറല്‍ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്.
ഒഡീഷയില്‍ നിന്ന് കഞ്ചാവ് വാങ്ങി ബംഗലൂരുവില്‍ എത്തി. അവിടെ നിന്ന് ടൂറിസ്റ്റ് ബസില്‍ കയറി അങ്കമാലിയില്‍ ഇറങ്ങിയപ്പോഴാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലായിരുന്നു വില്‍പ്പന.
240 കിലോഗ്രാമോളം കഞ്ചാവാണ് റൂറല്‍ ജില്ലയില്‍ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ പിടികൂടിയത്. ഇതില്‍ 17 കിലോ ഗ്രാമോളം ഹൈബ്രീഡ് കഞ്ചാവും ഉള്‍പ്പെടും. 120 ഗ്രാമോളം എം.ഡി.എം എ, അരക്കിലോ ഹെറോയിൻ,850 ഗ്രാമോളം ഹാഷിഷ് ഓയില്‍, 26 ഗ്രാം ഓപ്പിയം, 51 ഗ്രാം കെറ്റാമിൻ , 5 കഞ്ചാവ് ചെടികള്‍, 300 ഓളം കഞ്ചാവ് ബീഡികള്‍ എന്നിവയും തൂഫാന്റെ ഭാഗമായി പിടികൂടി. 810 കേസുകള്‍ രജിസ്റ്റർ ചെയ്തു. 921 പേരെ അറസ്റ്റ് ചെയ്തു.
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് 445 കേസുകളിലായി 450 പേർ അറസ്റ്റിലായി. 770 ഓളം ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ജില്ലാ പോലിസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിലാണ് റൂറല്‍ ജില്ലയില്‍ ഒപ്പറേഷൻ തൂഫാൻ നടക്കുന്നത്.

