ചെന്നൈ : തമിഴ്നാട്ടില്‍ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ ഞെട്ടലിലാണ് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങള്‍.
ശ്രീകൃഷ്ണന്റെ കാലം മുതല്‍ പശുവിനെ ആരാധിക്കുന്നു. പല മുസ്ലീം രാജാക്കന്മാരും ഗോവധം നിരോധിച്ചിട്ടുണ്ട്. ബക്രീദ് ദിനത്തില്‍ എല്ലാ മുസ്ലീങ്ങളും പശുക്കളെ ബലി നല്‍കാറില്ല. ഇസ്ലാം മതം സ്വീകരിച്ചയാളിന് തന്റെ മതവിശ്വാസം പ്രകടിപ്പിക്കാൻ പശുവിനെ ബലി നല്‍കേണ്ടത് നിർബന്ധമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഗോവധം നിരോധിക്കാൻ ഉത്തരവിട്ട ജഡ്ജിമാരില്‍ ഒരാള്‍ ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ആണെന്നതാണ് ഇസ്ലാമിസ്റ്റുകളുടെ രോഷത്തിന് പ്രധാന കാരണം .
തിരുപ്പ്രകുണ്ഡ്രം കുന്നില്‍ വിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ഭക്തർക്ക് അനുകൂലമായി വിധി പറഞ്ഞ ജഡ്ജിയാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. ദീപത്തൂണില്‍ വിളക്ക് കൊളുത്തിയില്ലെങ്കില്‍ ക്ഷേത്രത്തിന്റെ അവകാശങ്ങള്‍ അപകടത്തിലായേക്കാം. ഇനി മുതല്‍ എല്ലാ വർഷവും ദീപം കൊളുത്തണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.തിരുപ്പറൻകുന്ദ്രം കുന്നിൻ മുകളില്‍ കാർത്തിക ദീപം കൊളുത്തുന്നത് വർഗീയ സംഘർഷങ്ങള്‍ക്ക് കാരണമാകുമെന്ന് ചില മുസ്ലീം ഗ്രൂപ്പുകള്‍ വാദിച്ചിരുന്നു. എന്നാല്‍ ദർഗയില്‍ നിന്ന് 50 മീറ്ററിലധികം അകലെയാണ് ദീപത്തൂണ്‍ സ്ഥിതി ചെയ്യുന്നതെന്നും ആചാരങ്ങള്‍ക്ക് ഒരു തരത്തിലും ഘടനയെ ബാധിക്കാൻ കഴിയില്ലെന്നും സ്വാമിനാഥൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഹിന്ദുക്കള്‍ക്ക് അനുകൂലമായി നിന്നതിന്റെ പേരിലാണ് ജി.ആർ. സ്വാമിനാഥനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർക്ക് ഇൻഡി മുന്നണി നിവേദനം നല്‍കിയത് . സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര അടക്കം 100 എംപിമാർ ഒപ്പിട്ട മെമ്മോറാണ്ടമാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്ക് സമർപ്പിച്ചത് .
ഗുരുക്കന്മാരെ ദൈവിക രൂപങ്ങളായി ആരാധിക്കുന്ന ആത്മീയ പാരമ്പര്യമാണ് ഭാരതീയർക്കുള്ളതെന്ന് പറഞ്ഞ വ്യക്തിയാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ . വിശ്വാസികളെ പരിഹസിക്കുന്നവർ "തെമ്മാടികളും വിഡ്ഢികളും പ്രാകൃതരും" ആണെന്നും യുക്തിവാദത്തിന്റെ പേരില്‍ അവർക്ക് ധാർമ്മിക ശ്രേഷ്ഠത അവകാശപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇത്തരത്തില്‍ ആചാരങ്ങളെ മുറുകെ പിടിക്കുന്ന ജസ്റ്റിസ് സ്വാമിനാഥൻ ഗോവധം കൂടി നിരോധിച്ചതിന്റെ ഹാലിളക്കത്തിലാണ് ഇസ്ലാമിസ്റ്റുകള്‍.

