Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച്‌ പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച്‌ യുവരാജ് ഗോകുല്‍

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച്‌ പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച്‌ യുവരാജ് ഗോകുല്‍

തിരുവനന്തപുരം:സെക്സിയായ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ നടി തൃഷയെ പരിഹസിച്ച്‌ പ്രസംഗം നടത്തിയതിന് മുഖ്യമന്ത്രി വിജയിന്റെ നിര്‍ദേശപ്രകാരം ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പരിഹാസവുമായി ബിജെപി യുവനേതാവ് യുവരാജ് ഗോകുല്‍.

“അണ്ണാ കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച്‌ പറയരുതെന്ന് മനസ്സിലായില്ലേ ????” എന്നാണ് യുവരാജ് ഗോകുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ ഡി.എം.കെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ഉദയിനിധി സ്റ്റാലിന്‍ തൃഷയെ പരിഹസിച്ചുകൊണ്ട് ദ്വയാര്‍ത്ഥത്തില്‍ പ്രസംഗിച്ചത്. പ്രതിഷേധത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ പരാമർശിക്കുന്നതിനിടെയായിരുന്നു ദ്വയാർഥ പ്രയോഗം.

സദസ്സില്‍ നിന്നും പ്രവർത്തകർ ‘തൃഷ, തൃഷ’ എന്ന് ഉറക്കെ വിളിച്ചുപറയാൻ തുടങ്ങി. തുടർന്ന് പ്രസംഗം നിർത്തി ചിരിച്ചുകൊണ്ട് ഉദയനിധി പറഞ്ഞത് വെള്ളം എവിടേക്ക് പോകുന്നു എന്നതല്ല പ്രശ്നം അത് അവിടെ തന്നെ പോകണം എന്നതാണ് പ്രശ്നമെെന്നും വിശദീകരിച്ചു. ശേഷം ചിരിച്ചുകൊണ്ട് തന്നെ താൻ ഉദ്ദേശിച്ചത് കാവേരിയിലെ വെള്ളമാണ് എന്നും പറഞ്ഞു. ദ്വയാര്‍ത്ഥത്തോടെ കാവേരിയെക്കുറിച്ച്‌ പ്രസംഗിക്കുകയാണെന്ന ഭാവേന വിജയ് -തൃഷ ബന്ധത്തെ പരിഹസിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍.

“ഇപ്പോള്‍ അത്രയും അറിഞ്ഞാല്‍ മതി…. ജയിലില്‍ വെള്ളത്തിന് തടസ്സം ഒന്നും ഉണ്ടാകില്ല കേട്ടോ..”- യുവരാജ് ഗോകുല്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily