Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അന്‍സിബയുടെ പരാതി കേള്‍ക്കാന്‍ പ്രത്യേക സമിതി, ശബ്ദസന്ദേശങ്ങള്‍ ചോര്‍ന്നത് കുക്കു പരമേശ്വരന്‍ വഴി, മാധ്യമങ്ങളോട് സംസാരിച്ച അംഗങ്ങള്‍ക്ക് നോട്ടീസ്

അന്‍സിബയുടെ പരാതി കേള്‍ക്കാന്‍ പ്രത്യേക സമിതി, ശബ്ദസന്ദേശങ്ങള്‍ ചോര്‍ന്നത് കുക്കു പരമേശ്വരന്‍ വഴി, മാധ്യമങ്ങളോട് സംസാരിച്ച അംഗങ്ങള്‍ക്ക് നോട്ടീസ്

കൊച്ചി: താരസംഘടനയിലെ തര്‍ക്കത്തില്‍ നടി അന്‍സിബ ഹസന്റെ പരാതി കേള്‍ക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു.അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അമ്മയിലെ തര്‍ക്കം കേള്‍ക്കാന്‍ പാനല്‍ രൂപീകരിക്കും.ഇരുകൂട്ടരുടെയും പരാതി കേള്‍ക്കുമെന്നും ശ്വേതാ മേനോന്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്‍സിബ, ടിനി ടോം, നീന കുറുപ്പ്, ലക്ഷ്മിപ്രിയ എന്നിവരാണ് പരാതി നല്‍കിയിട്ടുള്ളത്. സമിതിയെ നിശ്ചയിച്ച്‌ ആരൊക്കെയെന്നത് മെയില്‍ വഴി ഇവരെ അറിയിക്കുമെന്ന് ശ്വേതാ മേനോന്‍ പറഞ്ഞു.

ഏകപക്ഷീയം ആകില്ല സമിതിയെന്നും അമ്മ അംഗങ്ങളും പുറത്ത് ഉള്ളവരും ചേര്‍ന്ന 5 അംഗ സമിതിയാകും അന്‍സിബയുടെ പരാതി കേള്‍ക്കുകയെന്നും ശ്വേതാ മേനോന്‍ അറിയിച്ചു.’അമ്മ’ ഓഫിസിലെ സിസിടിവിയിലെ ശബ്ദസന്ദേശങ്ങള്‍ ചോര്‍ന്നത് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ വഴിയാണ്.ഇക്കാര്യം കുക്കു പരമേശ്വരന്‍ സമ്മതിച്ചുവെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.

സംഘടനയുടെ അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ച അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.മാധ്യമങ്ങള്‍ക്ക് ആരാണ് വാര്‍ത്ത ചോര്‍ത്തുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. ടിനി ടോം മാത്രം ആണ് എക്‌സിക്യൂട്ടീവ് മുന്‍പാകെ വന്നു കാര്യങ്ങള്‍ പറഞ്ഞത്. പരാതി ഉന്നയിച്ച മറ്റുള്ളവര്‍ എക്‌സിക്യൂട്ടീവിന് മുന്നില്‍ വന്നില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily