Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ചുവപ്പ് ജാഗ്രത .കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്.

അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മണ്ണിടിച്ചിലുണ്ടായ വയനാട്ടില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്.മറ്റ് ജില്ലകളില്‍ മഞ്ഞ ജാഗ്രത.

ബുധനാഴ്ച 12 സെന്റീമീറ്ററിന് മുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച 7 -12 സെന്റീമീറ്ററിന് ഇടയില്‍ മഴ പെയ്യുമെന്ന പ്രതീക്ഷ ആണുളളത്.ഇതിന് ശേഷം മഴ കുറയുമെന്നാണ് പ്രതീക്ഷ. ഉത്തര കേരളത്തില്‍ മാത്രമാണ് കനത്ത മഴയ്‌ക്ക് സാധ്യത.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily