Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

റവൂര്‍: കോടാനുകോടി ഭക്തരുടെ ആരാധ്യപുരുഷനായ ശബരിമല അയ്യപ്പനെ അവഹേളിച്ച സണ്ണി കപിക്കാടിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍.വി.

ബാബു. സണ്ണിയുടെ പ്രസ്താവന വിശ്വാസികളെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതും നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ത്ത് സംഘര്‍ഷത്തിന് കാരണമാക്കുന്നതുമാണ്.

ഹിന്ദുമതവിശ്വാസികളേയും അയ്യപ്പനേയും അവഹേളിക്കണമെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ പ്രസ്താവന നടത്തിയത്. ഹിന്ദുമതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് കേരള സര്‍ക്കാരും പോലീസും സ്വീകരിക്കുന്നത്. ഒരു ചോദ്യം ചോദിച്ചതില്‍ കുറ്റമാരോപിച്ച്‌ അദ്ധ്യാപകനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു, ആര്‍.വി. ബാബു തുടര്‍ന്നു. ടി.ജി. മോഹന്‍ദാസിനെതിരേയും തനിക്കെതിരെയും കേസെടുക്കാന്‍ ആവേശം കാണിച്ച പോലീസ് ഒരു പ്രകോപനവും കൂടാതെ കേരളത്തിലെ എല്ലാ മതവിഭാഗങ്ങളില്‍പെട്ടവരുടേയും ആരാധനാ മൂര്‍ത്തിയായ അയ്യപ്പനെതിരെ നടത്തിയ നികൃഷ്ടമായ പ്രസ്താവനയെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജമാഅത്തെ ഇസ്ലാമി ഒരുക്കുന്ന വേദികളില്‍ ചെന്ന് ഇസ്ലാം മതത്തെ പുകഴ്‌ത്തി സംസാരിക്കുന്ന സണ്ണി കപിക്കാട് മത തീവ്രവാദികളുടെ കൈയടിക്കുവേണ്ടിയാണ് ഹിന്ദുമത വിശ്വാസങ്ങളെ അവഹേളിക്കുന്നത്. ഹിന്ദുവിരുദ്ധ ശക്തികളുടെ കൈക്കോടാലിയായി അദ്ദേഹം മാറി. ജാതി വിദ്വേഷമുണ്ടാക്കി ഹിന്ദുക്കളെ വിഭജിക്കാനുള്ള വിഷലിപ്തമായ പ്രചരണമാണ് നടത്തുന്നത്. മതസ്പര്‍ദ്ധ ഉണ്ടാക്കി കലാപം സൃഷ്ടിക്കാനുള്ള പ്രസ്താവനക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആര്‍.വി. ബാബു ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily