Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

നെടുമങ്ങാട്: രാത്രി ദമ്പതികളെ റോഡില്‍ തടഞ്ഞ് ആക്രമിക്കുന്നത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തി മര്‍ദ്ദിച്ച രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി.

ചുള്ളിമാനൂര്‍ ഷമിന്‍ മന്‍സിലില്‍ എസ്. ഷമീര്‍(37), ആനാട് മെത്തോട് തെക്കുംകര വീട്ടില്‍ ആര്‍. ഷംനാദ്(38) എന്നിവരെ നെടുമങ്ങാട് സി.ഐ പ്രസാദിന്റെയും എസ്.ഐ അംബരീഷിന്റെയും നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

26ന് രാത്രി പതിനൊന്നോടെ പനവൂര്‍പുത്തന്‍പാലം റോഡില്‍ മൂഴിയിലാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന പനവൂര്‍ സ്വദേശി ഷാജഹാനെയും ഭാര്യ സബീനയെയും അക്രമികള്‍ വഴിതടഞ്ഞ് ഉപദ്രവിക്കുകയായിരുന്നു. ഈ സമയം ഓണാഘോഷത്തില്‍ പങ്കെടുത്ത ശേഷം ഭക്ഷണം കഴിക്കാനായി പുത്തന്‍പാലത്തേയ്‌ക്ക് വരികയായിരുന്ന കരിക്കുഴി മീന്നിലം നിഷാദ് മന്‍സിലില്‍ മുഹമ്മദ് നിഷാദും സുഹൃത്ത് ഷബിനും ഇതു കാണുകയും യുവതിയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യുകയുമായിരുന്നു. അപ്പോഴാണ് അസഭ്യം വിളിയോടെ റോഡില്‍ കിടന്ന പാറക്കല്ലെടുത്ത് പ്രതികള്‍ നിഷാദിനെയും ഷബിനെയും തലയ്‌ക്കടിച്ച്‌ വീഴ്‌ത്തിയത്. തുടര്‍ന്ന് തറയിലിട്ടു ചവിട്ടുകയായിരുന്നു. നിഷാദിന്റെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റു. ഷബിന്റെ തലയുടെ പിന്നില്‍ പരിക്കുണ്ട്. ദമ്പതികളുടെ പരാതിയില്‍ മാനഹാനിക്കും ബൈക്ക് യാത്രികരുടെ പരാതിയില്‍ നരഹത്യാശ്രമത്തിനും കേസെടുത്തതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily