Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗാള്‍ നിയമസഭയില്‍ മമത പുറത്താക്കിയ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവ്; മമതയ്‌ക്ക് തിരിച്ചടി

ബംഗാള്‍ നിയമസഭയില്‍ മമത പുറത്താക്കിയ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവ്; മമതയ്‌ക്ക് തിരിച്ചടി

കൊല്‍ക്കത്ത: ബംഗാളില്‍ മമത പുറത്താക്കിയ തൃണമൂല്‍ വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു.

തന്റെ കൂടെ 59 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുണ്ടെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും വലിയകക്ഷിയുടെ നേതാവിനെ പ്രതിപക്ഷനേതാവായി സ്പീക്കര്‍ തെരഞ്ഞെടുത്തത്.

മമതയുടെ അനുയായിയായ തൃണമൂല്‍ എംഎല്‍എ ഫിറാദ് ഹക്കീം സോബെന്‍ദേബ് ഭട്ടാചാര്യയുടെ പേരാണ് പ്രതിപക്ഷനേതാവായി പ്രഖ്യാപിച്ചത്. . എന്നാല്‍ ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ കാണിച്ചിട്ടുള്ള എംഎല്‍എമാരുടെ ലിസ്റ്റ് വ്യാജമായി നിര്‍മ്മിച്ചതാണെന്നാണ് വിമത നേതാവായ ഋതബ്രത വാദിച്ചത്. പകരം ഋതുബ്രത 59 എംഎല്‍എമാരുടെ ഒപ്പുള്ള കത്ത് കാണിക്കുകയായിരുന്നു. ആകെയുള്ള 80 തൃണമൂല്‍ എംഎല്‍എമാരില്‍ 59 പേരും ഋതുബ്രതയുടെ പക്ഷത്താണ്.

59 ടിഎംസി എംഎല്‍എമാരുടെ പിന്തുണക്കത്ത് ഋതബ്രത ബാനർജി ഹാജരാക്കിയതിനെ തുടര്‍ന്നാണ് സ്പീക്കർ പ്രതിപക്ഷ നേതാവായി മമതയുടെ ശത്രുവായ ഋതബ്രത ബാനർജിയെ നിയോഗിച്ചത്. 53 എംഎല്‍എമാരുടെ പിന്തുണയായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനത്തേയ്‌ക്ക് വേണ്ടിയിരുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതയ്‌ക്കൊപ്പം ഇപ്പോള്‍ എട്ട് എംഎല്‍എമാര്‍ മാത്രമേയുള്ളൂ. കഴിഞ്ഞ ദിവസം ബംഗാള്‍ സര്‍ക്കാരിനെതിരെ മമത നടത്തിയ പ്രതിഷേധത്തില്‍ ആകെ എട്ട് തൃണമൂല്‍ എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഇക്കുറി മമത നിയമസഭയില്‍ ഉണ്ടാകില്ല. അവര്‍ മത്സരിച്ച ഉറച്ച മണ്ഡലമായ ഭവാനിപൂരില്‍ സുവേന്ദു അധികാരി മമതയെ തോല്‍പിക്കുകയായിരുന്നു.

മമത ഔദ്യോഗികമായി മറ്റൊരു നേതാവിന്റെ പേര് പ്രതിപക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം അംഗങ്ങളുള്ള തൃണമൂല്‍ സംഘത്തിന്റെ വിമതനേതാവായ ഋതബ്രത ബാനർജിയെ സ്പീക്കര്‍ പ്രതിപക്ഷ നേതാവായി പരിഗണിക്കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily