Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബീമാപള്ളി കൗണ്‍സിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തില്‍ ; അതിനെ സിപിഎമ്മിന് എതിര്‍ക്കണ്ടേ ?

ബീമാപള്ളി കൗണ്‍സിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തില്‍ ; അതിനെ സിപിഎമ്മിന് എതിര്‍ക്കണ്ടേ ?

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ അട്ടിമറിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ തുടരുകയാണ് . കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടന്ന അഴിമതികള്‍ ഒന്നൊന്നായി പുറത്ത് വരുമെന്ന് ഉറപ്പായതോടെയാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം കോടതിയെ സമീപിച്ചത്.

എന്നാല്‍ ബിജെപി കൗണ്‍സിലർമാർ സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസം തിരുവനന്തപുരം കോർപറേഷനിലെ ബീമാപള്ളി കൗണ്‍സിലർ അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയെ എതിർക്കുന്ന സിപിഎമ്മിന് അക്കാര്യത്തില്‍ ഒരു പരാതിയും ഉണ്ടായിരുന്നില്ല. 2021-ല്‍ മുസ്ലിം ലീഗിന്റെ എല്ലാ എം.എല്‍.എമാരും അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോഴും സിപിഎം എതിർപ്പ് പ്രകടിപ്പിച്ചില്ല.

എന്നാല്‍ പത്മനാഭസ്വാമിയുടെയും അയ്യപ്പസ്വാമിയുടെയും പേരുകളിലെ സത്യപ്രതിജ്ഞ കാണുമ്പോഴാണ് സിപിഎമ്മിന് ഹാലിളകുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily