Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോളിലെ അത്യന്തം ആവേശകരമായ മത്സരങ്ങളിലെ വിജയത്തോടെ ബെല്‍ജിയവും അമേരിക്കയും പ്രീ ക്വാര്‍ട്ടറില്‍.

മൂന്നു മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകളുടെ മികവില്‍ 3-2ന് ബെല്‍ജിയം സെനഗലിനെ പരാജയപ്പെടുത്തി.

സെനഗലിനായി ഹബീബ് ഡിയാരയും (24) ഇസ്മയില സാറും (51) നേടിയ ഗോളിലാണ് സെനഗല്‍ മുന്നിലെത്തിയത്. എന്നാല്‍, സൂപ്പര്‍ സബ്ബായി ഇറങ്ങി 86-ാം മിനിറ്റില്‍ റൊമേലു ലൂക്കാക്കു ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍ നേടി. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കേ, യൂറി ടീലെസ്മാന്‍ സമനില നേടിയതോടെ മത്സരം അധികസമയത്തേക്ക്. അവിടെയും അധികസമയത്തിന്റെ പരിക്ക് സമയത്ത് രണ്ടാമതും വെടി പൊട്ടിച്ച ടീലെസ്മാന്‍ മത്സരം ബെല്‍ജിയത്തിനനുകൂലമാക്കി.

അമേരിക്ക ബോസ്‌നിയയെ പരാജയപ്പെടുത്തിയത് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ്. അമേരിക്കയ്‌ക്കായി ഫ്‌ളോറിയന്‍ ബലോഗനും (45) മാലിക് ടിലിമാനും (82) സ്‌കോര്‍ ചെയ്തു. മത്സരത്തില്‍ ബൊലോഗന് ചുവപ്പുകാര്‍ഡ് ലഭിച്ചതിനാല്‍ ബെല്‍ജിയത്തിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ കളിക്കാനാകില്ല. മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് കോംഗോയെ 2-1ന് പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറിലെത്തി.

ലോകകപ്പില്‍ ഇന്ന്
ഓസ്‌ട്രേലിയ- ഈജിപ്ത്, രാത്രി 11.30

നാളെ: അര്‍ജന്റീന-കേപ് വെര്‍ദെ,പുലര്‍ച്ചെ 3.30
കൊളംബിയ-ഘാന, രാവിലെ 7

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily