Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി. ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി. ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

തിരുവനന്തപുരം: ഒരു കെഎസ്‌ആര്‍ടിസി ഡ്രൈവറോട് തട്ടിക്കയറി അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിച്ചതു മുതലാണ് തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രന് ട്രോളുകള്‍ കൂടിയത്.

പിന്നീട് അവരുടെ ഓരോ പ്രവൃത്തികള്‍ക്കും ട്രോളുകള്‍ കൂടാന്‍ തുടങ്ങി. അത് ഒടുവില്‍ അവരുടെ വലിയ പതനത്തില്‍ കലാശിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി തൂത്തുവാരി.

ഇപ്പോഴിതാ അവരുടെ ഭര്‍ത്താവ് സച്ചിന്‍ ദേവ് ബാലുശ്ശേരിയിലും തോറ്റിരിക്കുന്നു. . 2021ല്‍ 20,372 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ധർമജൻ ബോള്‍ഗാട്ടിയെ മലര്‍ത്തിയടിച്ചാണ് സച്ചിൻദേവ് എംഎല്‍എആയി നിയമസഭയില്‍ എത്തിയത്. പിന്നീടാണ് മേയറായ ഭാര്യയും എംഎല്‍എ ആയ ഭര്‍ത്താവും ഒരു കെഎസ് ആര്‍ടിസി ഡ്രൈവറെ ടൂവീലറില്‍ ചേസ് ചെയ്ത് ജനങ്ങള്‍ക്ക് മുന്‍പില്‍ അധികാരത്തിന്റെ ഷോ കാണിച്ചത്.

2026ല്‍ ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി ടി സൂരജ് വിജയിച്ചു. 16980 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി ടി സൂരജ് വിജയിച്ചത്. ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി വി ടി സൂരജ് 94804 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എം സച്ചിൻദേവിന് 77824 വോട്ടുകളുമാണ് കിട്ടിയത്.

എന്തായാലും ഭരണം പോകുന്നതിന് മുന്‍പ് പിണറായി ഒരു സഹായം ഇവര്‍ക്ക് വേണ്ടി ചെയ്തിരുന്നു. തലസ്ഥാനത്ത് കെഎസ്‌ആർടിസി ബസ് തടഞ്ഞ സംഭവത്തില്‍ സച്ചിൻ ദേവ് എംഎല്‍എയേയും മേയർ ആര്യാ രാജേന്ദ്രനേയും ഒഴിവാക്കി പോലീസിനെക്കൊണ്ട് കുറ്റപത്രം സമർപ്പിച്ചിരുന്നു.അതിനാല്‍ ഇവര്‍ ഇതിന്റെ പേരില്‍ ഭാവിയില്‍ പൊലീസ് സ്റ്റേഷന്‍ തിണ്ണ നിരങ്ങേണ്ടി വരില്ല. .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily