Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

കൊല്ലം: ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങവെ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയിലായി. പുത്തൂര്‍ വില്ലേജ് ഓഫിസര്‍ അഭിലാഷ് ആനന്ദ് ആണ് കുടുങ്ങിയത്.

5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അഭിലാഷ് ആനന്ദിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്.
പുത്തൂര്‍ സ്വദേശിയാണ് വില്ലേജ് ഓഫിസര്‍ക്കെതിരെ പരാതി നല്‍കിയത്.

പരാതിക്കാരന്റെ മാതാപിതാക്കളുടെ പേരിലുള്ള 52 സെന്റ് വസ്തു വില്‍പത്ര പ്രകാരം പോക്കുവരവ് ചെയ്ത് നല്‍കുന്നതിനാണ് അഭിലാഷ് ആനന്ദ് പണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily