Dailyhunt
ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ശനിയാഴ്ച റീപോളിംഗ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ശനിയാഴ്ച റീപോളിംഗ്.

കൊല്‍ക്കൊത്ത: ബിജെപി ചിഹ്നം വോട്ടര്‍മാര്‍ കാണാതിരിക്കാന്‍ വോട്ടിംഗ് യന്ത്രത്തിന് മേല്‍ കറുത്ത ടേപ് ഒട്ടിച്ചതുള്‍പ്പെടെ ക്രമക്കേടുകള്‍ നടന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ മെയ് 2 ശനിാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

വോട്ടിംഗ് യന്ത്രത്തില്‍ താമര അടയാളമുള്ളിടത്ത് കറുത്ത ടേപ് ഒട്ടിച്ച്‌ മറയ്‌ക്കുമ്പോള്‍ വോട്ട് ചെയ്യാന്‍ വരുന്ന വോട്ടര്‍ക്ക് താമര ചിഹ്നം കാണാന്‍ സാധിക്കില്ല. ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ഈ പരാതി ഉന്നയിച്ചിരുന്നു.

മഗ്രഹത്ത് പശ്ചിമിലെ 11 പോളിംഗ് സ്റ്റേഷനുകളിലും ഡയമണ്ട് ഹാർബറിലെ 4 പോളിംഗ് സ്റ്റേഷനുകളിലും ആണ് ശനിയാഴ്ച റീപോളിംഗ് നടക്കുക. 15 പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെടുപ്പ് ശനിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച്‌ വൈകുന്നേരം 6 മണിക്ക് അവസാനിക്കുമെന്ന് ഓഫീസർ പറഞ്ഞു.

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയാണ് ഡയമണ്ട് ഹാര്‍ബര്‍ ലോക് സഭാ മണ്ഡലത്തിലെ എംപി. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലാണ് അഭിഷേക് ബാനര്‍ജി ഇവിടെ നിന്നും ജയിച്ചത്. ഇതോടെ അഭിഷേക് ബാനര്‍ജിയുടെ കോട്ടയാണ് ഡയമണ്ട് ഹാര്‍ബര്‍. അതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ വിളയാട്ടത്തിന് ഇരട്ടി ശക്തിയായി.

ഈ രണ്ട് മണ്ഡലങ്ങളും തൃണമൂല്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്ന മണ്ഡലങ്ങളാണ്. പണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായ മഗ്രഹത്ത് പശ്ചിം 2011ല്‍ തൃണമൂല്‍ പിടിച്ചെടുത്തു. പിന്നീട് ഗൂണ്ടായിസത്തിലൂടെ എതിര്‍പാര്‍ട്ടിക്ക് വോട്ടുചെയ്യുന്നവരെ തല്ലിച്ചതച്ച്‌ 2016ലും 2021ലും തൃണമൂല്‍ തന്നെയാണ് ജയിച്ചത്.

ഡയമണ്ട് ഹാര്‍ബറും പണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായിരുന്നു. ഇതും 2011ലാണ് മമതയുടെ തൃണമൂല്‍ പിടിച്ചത്. പിന്നീട് ഗൂണ്ടായിസത്തിലൂടെ എതിരാളികള്‍ക്ക് വോട്ട് ചെയ്യുന്നവരെ തല്ലിച്ചതച്ച്‌ തൃണമൂല്‍ 2016ലും 2021ലും വിജയിച്ചു. ഇക്കുറി ഈ രണ്ട് മണ്ഡലങ്ങളിലും പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഇക്കുറി മഗ്രഹത്ത് പശ്ചിം മണ്ഡലത്തില്‍ തൃണമൂലിന് വേണ്ടി സമിം അഹമ്മദും ബിജെപിയ്‌ക്ക് വേണ്ടി ഗൗര്‍ സുന്ദര്‍ ഘോഷും മത്സരിക്കുന്നു. ഡയമണ്ട് ഹാര്‍ബറിലാകട്ടെ പന്നലാല്‍ ഹൈദറാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെങ്കില്‍ ദീപക് കുമാര്‍ ഹൈദറാണ് ബിജെപി സ്ഥാനാര്‍ത്ഥി.

തെരഞ്ഞെടുപ്പ് നിരീക്ഷകരില്‍ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍, എല്ലാ ഭൗതിക സാഹചര്യങ്ങളും കണക്കിലെടുത്ത ശേഷം, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 58 ലെ ഉപവകുപ്പ് (2) പ്രകാരം, താഴെപ്പറയുന്ന പോളിംഗ് സ്റ്റേഷനുകളില്‍ ഏപ്രില്‍ 29-ന് നടത്തിയ വോട്ടെടുപ്പ് അസാധുവാണെന്ന് കമ്മീഷൻ പ്രഖ്യാപിക്കുകയായിരുന്നു. പകരം മെയ് 2-ന് പ്രസ്തുത പോളിംഗ് സ്റ്റേഷനുകളില്‍ പുതിയ വോട്ടെടുപ്പ് നടത്തുന്നതിനുള്ള സമയം നിശ്ചയിക്കുകയും ചെയ്യുന്നതായി ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവില്‍ പറയുന്നു.

മഗ്രഹത്ത് പശ്ചിമില്‍ റീപോളിംഗ് നടക്കുന്ന ബൂത്തുകള്‍ ഇവയാണ്: 46-ഉത്തർ ഇയർപൂർ എഫ്.പി സ്കൂള്‍, റൂം നമ്പർ.2; 126 – നജ്ര എഫ്.പി സ്കൂള്‍, റൂം നമ്പർ.1; 127, നജ്ര എഫ്.പി സ്കൂള്‍, റൂം നമ്പർ 2, 128 – ഡ്യൂല എഫ്.പി സ്കൂള്‍, റൂം നമ്പർ 1; 142 – ഘോള നോയപാര ഗേള്‍സ് ഹൈ മദ്രഷ, റൂം നമ്പർ 2; 214 – ഏക്താര മലയ എഫ്.പി സ്കൂള്‍, റൂം നമ്പർ 1; 215 – ഏക്താര മലയ എഫ്.പി സ്കൂള്‍ റൂം നമ്പർ 2; 216 – ഏക്താര മലയ ധോര എഫ്.പി സ്കൂള്‍, റൂം നമ്പർ 1; 230 – ബഹിർപുയ കുർകുരിയ എഫ്.പി സ്കൂള്‍, റൂം നമ്പർ 1; 231 – ബഹിർപുയ കുർകുരിയ എഫ്.പി സ്കൂള്‍ റൂം നമ്പർ 2; 232 – ബഹിർപുയ കുർകുരിയ എഫ്.പി സ്കൂള്‍ റൂം നമ്പർ 3.

ഡയമണ്ട് ഹാർബറില്‍ വീണ്ടും പോളിംഗ് നടക്കുന്ന ബൂത്തുകള്‍ ഇവയാണ്: 117 – ബാഗ്ദ ജൂനിയർ ഹൈസ്കൂള്‍; 179 – ചന്ദ്ര എഫ്.പി സ്കൂള്‍, റൂം നമ്പർ 2; 194 – ഹരിദേവ്പൂർ എഫ്.പി സ്കൂള്‍, 243 – റോയ്നഗർ എഫ്.പി സ്കൂള്‍, റൂം നമ്പർ 2.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily