Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച്‌ സൂപ്പര്‍താരം മമ്മൂട്ടി

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച്‌ സൂപ്പര്‍താരം മമ്മൂട്ടി

തൃശൂര്‍ : ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി സൂപ്പര്‍താരം മമ്മൂട്ടി.ചേറൂര്‍ ഗാന്ധിനഗറിലെ വസതിയിലാണ് എത്തിയത്.

ഗോപാലകൃഷ്ണന്റെ മകള്‍ക്ക് ആശംസയുമായാണ് മമ്മൂട്ടിയുടെ സന്ദര്‍ശനം. കഴിഞ്ഞദിവസം ആയിരുന്നു ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹം.

വീട്ടില്‍ ഒരു മണിക്കൂറോളം ചെലവിട്ട ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫും ഒപ്പം ഉണ്ടായിരുന്നു. വിവാഹത്തിന് എത്തുമെന്ന് പറഞ്ഞിരുന്നു.

നവ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കാപ്പി കുടിച്ച്‌ ഇഷ്ടപ്പെട്ട വിഭവമായ മധുരക്കിഴങ്ങും കഴിച്ചാണ് സൂപ്പര്‍താരം മടങ്ങിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily