Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്‌1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്‌1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

ബെംഗളൂരു: ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരുവില്‍ നടത്താനിരുന്ന പരിപാടി മാറ്റിവച്ചു.

ഇന്ന് നടക്കേണ്ടിയിരുന്ന പരിപാടി സെപ്റ്റംബർ 12ലേക്കാണ് മാറ്റിയത്.

തനിക്ക് എച്ച്‌1എൻ1 പനി സ്ഥിരീകരിച്ചതായി ഇമ്രാൻ ഹാഷ്മി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അസുഖം കാരണം പരിപാടിയില്‍ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തീയതി മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ പുറത്തിറങ്ങിയ 'അവാരാപൻ 2' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകരുമായി നേരിട്ട് സംവദിക്കുന്നതിനും ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായുമാണ് ബെംഗളൂരുവില്‍ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.

ആരോഗ്യനില മെച്ചപ്പെടുന്നതുവരെ വിശ്രമിക്കേണ്ടതിനാല്‍ പരിപാടി മാറ്റിവയ്‌ക്കുകയാണെന്ന് നടൻ ആരാധകരെ അറിയിച്ചു. പരിപാടി റദ്ദാക്കിയിട്ടില്ലെന്നും പുതിയ തീയതിയില്‍ തന്നെ നടത്തുമെന്നും സംഘാടകർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily