Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച്‌ 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയില്‍പ്പെട്ടവര്‍

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച്‌ 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയില്‍പ്പെട്ടവര്‍

രുനാഗപ്പള്ളി: ഓണത്തിന്റെ ബോണസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കൊല്ലം ജില്ലയിലെ 108 ആംബുലന്‍സുകള്‍ രണ്ടാഴ്ചയായി പണിമുടക്കില്‍.

മുന്‍ വര്‍ഷങ്ങളില്‍ 108 ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് 3000 രൂപയുടെ കിറ്റാണ് നല്‍കിവന്നത്. എന്നാല്‍ ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ജില്ലയില്‍ കിറ്റുവേണ്ട ബോണസ് പണമായി നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്കുന്നത്.

മറ്റു ജില്ലകളില്‍ സിഐടിയു ഉള്‍പ്പെടെ ഉള്ള പ്രതിപക്ഷ ട്രേഡ് യൂണിയനുകളായതിനാല്‍ നടപടി ഭയന്ന് പണിമുടക്കിയിട്ടില്ല. നിലവില്‍ വീട്ടില്‍ നിന്നും രോഗികളെ ഹോസ്പിറ്റലുകളില്‍ എത്തിക്കുക, വഴിയോരങ്ങളില്‍ അപകടത്തില്‍ പെടുന്നവരെ ഹോസ്പിറ്റലുകളില്‍ എത്തിക്കുക എന്നീ ജോലിയുമാണ് കൊല്ലം ജില്ലയില്‍ 108 ആംബുലന്‍സുകാര്‍ ചെയ്യുന്നത്. എന്നാല്‍ ഹോസ്പിറ്റലുകളില്‍ നിന്നും മറ്റു ഹോസ്പിറ്റലുകളിലേക്ക് റഫര്‍ ചെയ്യുന്ന രോഗികളെ സൗജന്യമായി കൊണ്ടുപോകുവാന്‍ അവര്‍ തയ്യാറാകുന്നില്ല. ഇതുകാരണം വന്‍തുക നല്‍കി സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിര്‍ധനരായ രോഗികള്‍ക്ക് ഉണ്ടാകുന്നത്.

ഭരണകക്ഷി അനുകൂല സംഘടനയായതിനാല്‍ നടപടി ഉണ്ടാകില്ല എന്ന പിന്‍ബലത്തിലാണ് കൊല്ലത്ത് സമരം നടത്തുന്നത്. സമരത്തെ തുടര്‍ന്ന് എന്തെങ്കിലും ആനുകൂല്യം ഇവിടെ ഉണ്ടായാല്‍ മറ്റു ജില്ലകളിലും സമരം ചെയ്യാനാണ് തീരുമാനം. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന സാധാരണ രോഗികളെ വലച്ചുകൊണ്ട് നടത്തുന്ന 108 ആംബുലന്‍സുകളുടെ സമരം അസാനിപ്പിക്കണമെന്നാണ് രോഗികള്‍ ഉന്നയിക്കുന്ന ആവശ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily