Dailyhunt
ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച്‌ നല്കുമെന്ന്;  വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച്‌ നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

തിരുവനന്തപുരം: ചാണ്ടി ഉമ്മന്‍ കൊട്ടിക്കലാശം വേണ്ടെന്നുവെച്ചെന്നും ആ പണം കൊണ്ട് പാവങ്ങള്‍ക്ക് വീട് വെച്ച്‌ നല്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞുവത്രെ.

ഇതോടെ ചാണ്ടി ഉമ്മനെതിരെ പരിഹാസം ഉയരുകയാണ്. കോണ്‍ഗ്രസുകാര‍് വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീട് വെയ്‌ക്കാന്‍ വേണ്ടി പിരിച്ച കാശെടുത്ത് ആദ്യം വീടു വെച്ചുനല്‍കൂ എന്ന പരിഹാസമാണ് ഉയരുന്നത്.

ഒരു കൊട്ടിക്കലാശത്തുക കൊണ്ട് വീടുവെച്ചുകൊടുക്കുമെന്ന് പറയുമ്പോള്‍ എന്താ തീപ്പെട്ടിക്കൂടാണോ പണിതുകൊടുക്കുന്നത് എന്നും. സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയരുന്നു. സാധാരണ 50,000 മുതല്‍ ഒരു ലക്ഷം വരെ രൂപകൊണ്ടാണ് പല സ്ഥാനാര്‍ത്ഥികളും കൊട്ടിക്കലാശം നടത്തുക. ഇത്രയും തുക കൊണ്ട് ഒരു വീട് വെച്ചുകൊടുക്കാന്‍ പറ്റുമോ എന്നും ചിലര്‍ ചോദ്യമുയര്‍ത്തുന്നു.

വയനാട്ടില്‍ കോണ്‍ഗ്രസുകാര്‍ ദുരിതബാധിതര്‍ക്ക് വീടുവെച്ച്‌ നല്‍കാന്‍ പിരിച്ചത് കോടികളാണ്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വീടുകള്‍ വെച്ചുനല്‍കാതായതോടെ പരാതി ശക്തമായി. ഗത്യന്തരമില്ലാതെയാണ് പിന്നീട് മേപ്പാടിയില്‍ മൂന്നേക്കാല്‍ ഏക്കര്‍ ഭൂമി വാങ്ങിയത്. കോണ്‍ഗ്രസ് 100 വീടും യൂത്ത് കോണ്‍ഗ്രസ് 30 വീടും നല്‍കും എന്നായിരുന്നു വാഗ്ദാനമെങ്കിലും ഇപ്പോള്‍ എത്ര വീട് നല്‍കുമെന്ന് കൂടി മിണ്ടുന്നില്ല. 2024 ആഗസ്ത് മുതല്‍ വാഗ്ദാനപ്പെരുമഴയായിരുന്നു നടത്തിയത്.

എന്തായാലും ഇക്കാര്യം ഒക്കെ ഒന്നു പരിഹരിച്ചിട്ടുപോരേ കൊട്ടിക്കലാശത്തുക കൊണ്ട് പാവപ്പെട്ടവന് വീട് വെച്ചുകൊടുക്കുന്നത് എന്ന പരിഹാസം ശക്തമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily