പെരുമ്പാവൂർ : ചെമ്പുകമ്പി മോഷ്ടിച്ച കേസില്‍ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അസം നൗഗോണ്‍ ജാമുഗുരി ഇജാജുള്‍ ഇസ്ലാം (34), നൗഗോണ്‍ സിമാലുഗുരി ഖൈറുള്‍ ഇസ്ലാം (28) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
മഴുവന്നൂർ വീട്ടൂർ ഭാഗത്ത് പുതുതായി പണികഴിപ്പിച്ച് വരുന്ന വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ഇലക്‌ട്രിക് വയറിംഗ് ചെയ്തിരിക്കുന്ന 25000 രൂപ വിലവരുന്ന കോപ്പർ വയറുകളാണ് മോഷണം ചെയ്തത്. ഖൈറുള്‍ ഇസ്ലാം പെരുമ്പാവൂർ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളില്‍ പ്രതിയാണ്.
ഇൻസ്‌പെക്ടർ ടി. ദിലീഷ്, എസ്.ഐ പി.എച്ച്.അബ്ദുള്‍ ജബ്ബാർ, എ എസ് ഐ എ.ഐ.നാദിർഷ, എസ് സി പി ഒ മാരായ എം.ടി.രതീഷ്, ടി.എ.സിറാജ്, സി പി ഒ മാരായ എബി ഗോപാലൻ, സായോ ആന്റെണി, ഒ.എസ് ബിബിൻ രാജ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

