Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചേരാനെല്ലൂര്‍ വാഹനാപകടം: അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുത്തേക്കും

ചേരാനെല്ലൂര്‍ വാഹനാപകടം: അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുത്തേക്കും

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുത്തേക്കും.ഇക്കാര്യം പരിശോധിച്ച്‌ വരുന്നതായി പൊലീസ് വ്യക്തമാക്കി.

അഡീഷണല്‍ ജഡ്ജിയുടെ പേരിലുളള വാഹനം ഓടിച്ചത് 17 കാരനായ മകനാണ്. വാഹനം ഓടിക്കാന്‍ നല്‍കിയതിലാണ് നടപടി. ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് കാര്‍ എടുത്തതെന്നാണ് പതിനേഴുകാരന്റെ മൊഴി. അപകട സമയത്ത് മഴയുണ്ടായിരുന്നു എന്നും ഇയാള്‍ പറഞ്ഞു.ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ജഡ്ജിയുടെ മകന്‍ ഓടിച്ച കാറിടിച്ച്‌ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ്(55) മരിച്ചത്. പ്രതിക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ മാത്രം ചുമത്തിയാണ് കേസ് എടുത്തു. ചേരാനെല്ലൂര്‍ കണ്ടെയ്‌നര്‍ റോഡിന് സമീപമാണ് അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയബാലകൃഷ്ണന്‍. നാട്ടുകാര്‍ എത്തി ജയപാലകൃഷ്ണനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപകടം നടന്ന സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.

പതിനേഴുകാരന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ രക്ത സാമ്പിളുകളും ശേഖരിച്ചു. എംവിഡി, പൊലീസ്, ഫോറെന്‍സിക് വിഭാഗം എന്നിവ അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily