Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചിരിച്ച മുഖം നിഗൂഢമായ ആരാധനാ പുസ്‌തകത്തില്‍ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; മായന്റെ പോസ്‌റ്റര്‍.

ചിരിച്ച മുഖം നിഗൂഢമായ ആരാധനാ പുസ്‌തകത്തില്‍ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; മായന്റെ പോസ്‌റ്റര്‍.

കൗതുകവും ആശ്ചര്യവും അല്‍പ്പം ഭീതിയുമൊക്കെ യുള്ള ഒരു ലുക്കുമായി മായന്റെ അണിയറ പ്രവർത്തകർ ജയസൂര്യക്ക് ജന്മദിന സമ്മാനം നല്‍കിയിരിക്കുന്നു..

ചിരിച്ച മുഖവുമായി നിഗൂഢകയുടെ ഭാരം പേറുന്ന പുസ്‌തകത്തില്‍ കഠാര കുത്തിയിറക്കുന്ന ജയസൂര്യ.
ഈ പോസ്റ്ററിന്റെ പിന്നിലെ നിഗൂഢതകളെന്ത് ? ഏറെ സസ്പെൻസ് നല്‍കുന്നു ഈ പോസ്‌റ്റർ.
ഏറെ വിജയം നേടിയ കളങ്കാവല്‍ എന്ന ചിത്രത്തിനു ശേഷം ജിതിൻ കെ.. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് മൂണിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുന്നത്.

വിപരീത ആരാധനാക്രമങ്ങള്‍ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ ഫാന്റെസി ത്രില്ലർ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഏറെ അനുയോജ്യമായ പോസ്റ്ററാണിത്.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വിജയ് ബാബു, നൈലാ ഉഷ, നിരഞ്ജന അനൂപ്, . അർഷാ ബൈജു,ജിബിൻ ഗോപിനാഥ്, മുബിൻ എം റാഫി വൈഷ്ണുവി,
എന്നിവരും പ്രധാന താരങ്ങ ളാണ് .

റാഫിയും, ജിതില്‍ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- മുജീബ് മജീദ്.
ഛായാഗ്രഹണം -ഫൈസല്‍ അലി .
എഡിറ്റിംഗ്- പ്രവീണ്‍ കുമാർ .
ലൈൻ പ്രൊഡ്യൂസർ -രോഹിത്. ആർ. നായർ.
പ്രൊഡക്ഷൻ കണ്‍ട്രോളർ- ദീപക് പരമേശ്വരൻ.
വാഴൂർ ജോസ് .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily