Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

ന്യൂദല്‍ഹി: പഞ്ചാബിലെ തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍സിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ വന്‍ പ്രതിഷേധം.

ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്‌ സംഘടിപ്പിച്ചു.

കേന്ദ്രവിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയ ആപ്, തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ഹര്‍ഷ് മല്‍ഹോത്ര ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കാര്യത്തില്‍ മാത്രമാണ് ആപ് ധാര്‍മ്മികതയെക്കുറിച്ച്‌ സംസാരിക്കുന്നതെന്നും സ്വന്തം സര്‍ക്കാരിന്റെ കാര്യത്തില്‍ അതെല്ലാം മറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചാബില്‍ നടന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആപിനെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംപിമാരായ യോഗേന്ദ്ര ചന്ദോലിയ, കമല്‍ജീത് സെഹ്റാവത്ത്, ബന്‍സുരി സ്വരാജ്, സ്വാതി മാലിവാള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വിഷ്ണു മിത്തല്‍, യോഗിത സിങ്, മോഹന്‍ലാല്‍ ഗിഹാര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily