Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
.ഡെലീഷ സമീര്‍ എന്ന.പ്ലസ് ടു പെണ്‍കുട്ടി പറയുന്നു (പറയിക്കുന്നു) 'നമ്മുടെ ഡെമോക്രസി ഫെയില്‍ ആയി'..ഇഷ മറിയം ഹാരിസിന് പിന്നാലെ മറ്റൊരാള്‍

.ഡെലീഷ സമീര്‍ എന്ന.പ്ലസ് ടു പെണ്‍കുട്ടി പറയുന്നു (പറയിക്കുന്നു) 'നമ്മുടെ ഡെമോക്രസി ഫെയില്‍ ആയി'..ഇഷ മറിയം ഹാരിസിന് പിന്നാലെ മറ്റൊരാള്‍

തിരുവനന്തപുരം: കോക് റോച്ച്‌ ജനതാ പാര്‍ട്ടിക്ക് വേണ്ടി ടെലിവിഷന്‍ .ചാനലില്‍ സംസാരിക്കാന്‍ തയ്യാറായി മറ്റൊരു പെണ്‍കുട്ടി കൂടി.

പേര് ഡെലീഷ്യ സമീര്‍. ആ കുട്ടി മാതൃഭൂമി ചാനലില്‍ പറയുന്നത് രാജ്യത്തെ ഡെമോക്രസി ഫെയില്‍ ആയി എന്നാണ്.

കുട്ടിക്ക് എത്ര വയസ്സായി എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് 17 വയസ്സായെന്നും പ്ലസ് ടു കഴിഞ്ഞിരിക്കുകയാണെന്നും പെണ്‍കുട്ടി. ആരാണ് ഇവരെ ബ്രെയിന്‍ വാഷ് ചെയ്ത് കൊണ്ടുവരുന്നതെന്നത് ഇനിയും ദുരൂഹമാണ്.

കഴിഞ്ഞ ദിവസം ഇഷ മറിയം ഹാരിസ് എന്ന പെണ്‍കുട്ടി കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ വക്താവായി മലയാളം ടിവി ചാനലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ അഞ്ച് അജണ്ടകളും ഇഷ മറിയം ഹാരിസ് അന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നീട് കേട്ടത് ഇന്‍റലിജന്‍സ് ബ്യൂറോ ഈ പെണ്‍കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നു എന്നതാണ്. അതിന് പിന്നാലെ ഒരു വിവരം പുറത്തുവന്നു. ഇഷ മറിയം ഹാരിസ് എന്ന പെണ്‍കുട്ടി പഴയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനയുടെ അടുത്ത ബന്ധുവാണെന്ന്. ഇതോടെ കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ കേരളത്തിലെ വക്താക്കള്‍ ഇസ്ലാമിക ഭീകരവാദവുമായി ബന്ധപ്പെട്ട കുടുംബങ്ങളില്‍ നിന്നാണോ എന്ന സംശയം ഉണരുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily