Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടെൻഡറില്ലാതെ സ്വകാര്യ കമ്പനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ ദുരൂഹത: വി. മുരളീധരൻ എംഎല്‍എ

ടെൻഡറില്ലാതെ സ്വകാര്യ കമ്പനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ ദുരൂഹത: വി. മുരളീധരൻ എംഎല്‍എ

തിരുവനന്തപുരം: ടെൻഡർ നടപടികളില്ലാതെ സ്വകാര്യ കമ്പനിയില്‍നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി എംഎല്‍എ വി.

മുരളീധരൻ. സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎയെ വൈദ്യുതി വാങ്ങുന്നതിനായി തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറ്റ് കമ്പനികള്‍ വൈദ്യുതി നല്‍കാൻ സർക്കാരിനെ സമീപിച്ചിരുന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ജിഎൻഎയെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങളും പുറത്തുവിടണം. ജിഎൻഎയേക്കാള്‍ ഹിമാചല്‍ പ്രദേശ് സർക്കാരില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിനെയാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫും മുൻ കെഎസ്‌ഇബി ചെയർമാൻ രാജമാണിക്യവും അനുകൂലിച്ചതെന്ന മാധ്യമവാർത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശുമായി കരാറുണ്ടാക്കാതെ സ്വകാര്യ കമ്പനിക്ക് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ പിന്നിലെ താല്‍പ്പര്യം എന്താണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു.

ഹിമാചല്‍ മുഖ്യമന്ത്രിയുമായി വി.ഡി. സതീശൻ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങളും പുറത്തുവിടണം. 2026 നവംബർ മുതല്‍ 2027 മാർച്ച്‌ വരെയാണ് ജിഎൻഎ വൈദ്യുതി നല്‍കുന്നത്. എന്നാല്‍ 2027 ഏപ്രില്‍, മേയ് മാസങ്ങളില്‍ സ്വകാര്യ കമ്പനിയില്‍നിന്ന് വൈദ്യുതി ലഭിക്കില്ല. മേയ് മാസം വരെ വൈദ്യുതി നല്‍കാൻ ഹിമാചല്‍ പ്രദേശ് തയ്യാറായിരുന്നെങ്കില്‍ ആ സാധ്യത ഒഴിവാക്കിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ആകെ ചെലവ് കണക്കാക്കുമ്പോള്‍ ഹിമാചല്‍ പ്രദേശില്‍നിന്ന് വൈദ്യുതി വാങ്ങുന്നതാണ് ലാഭകരമെന്നാണ് മനസിലാക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. വിഷയത്തില്‍ വൈദ്യുതി മന്ത്രിയുടെ മൗനവും ദുരൂഹമാണ്. സ്വന്തം വകുപ്പിലെ പ്രധാന തീരുമാനങ്ങളില്‍ ഇടപെടാൻ കഴിയാത്തയാള്‍ എങ്ങനെ മന്ത്രിയായി തുടരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily