ചലച്ചിത്ര നിർമ്മാണ രംഗത്ത് തുടക്കം കുറി ക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന ഡെസേർട്ട് “ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ് ” സ്റ്റുഡിയോയുടെ ഉല്‍ഘാടനം പ്രശസ്ത സംവിധായകനും നടനുമായ എം എ നിഷാദ് നിർവഹിച്ചു.
ചലച്ചിത്ര താരങ്ങളായ മെറീന മൈക്കിള്‍,
ബാലാജി ശർമ, തെസ്നി ഖാൻ, ഹുസൈൻ കോയ, ഷാജി കൂനന്മാവ്,
പ്രൊഡക്ഷൻ കണ്‍ട്രോളർ-ജോസ് വരാപ്പുഴ,ബബിൻ ബാബു
(അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്, മാജിക്ക് ഫ്രെയിംസ് ) തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സ്റ്റുഡിയോ ഫ്ലോർ,ഗ്രീൻ മാറ്റ് ഫ്ലോർ,റീല്‍സ്, പോഡ്കാസ്റ്റ്, ഇന്റർവ്യൂസ് എന്നീ സൗകര്യങ്ങള്‍ ഈ സ്റ്റുഡിയോവില്‍ ഒരുക്കിയിട്ടുണ്ട്.
ദുബായ് ആസ്ഥാനമായിട്ടുള്ള ഈ സ്ഥാപനത്തിന്റ എറണാകുളം ഓഫീസ്
കലൂർ പീടിയ്‌ക്കല്‍ റോഡിലുള്ള ഒഎസ്‌എം ബില്‍ഡിംഗിലാണ് പ്രവർത്തിക്കുന്നത്.
ഡെസേർട്ട്
ട്രെക്കേഴ്സ്
എന്റർടൈയ്ൻമെന്റ്സിനൊപ്പം ഡെസേർട്ട് ട്രെക്കേഴ്സ് ഹോളിഡേയ്സിന്റെ
ട്രാവല്‍ ഏജൻസിയുടെ സേവനവും ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടർ അല്‍ജോ ജോസഫ് അറിയിച്ചു.

