Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

തിരുവനന്തപുരം: ധനം നേടാന്‍ നിങ്ങളുടെ പ്രയത്നത്തോടൊപ്പം ഈ ഋഗ്വേദ മന്ത്രത്തെ സിദ്ധി വരുത്തേണ്ടതാണ്. രാവിലെ ഏഴുന്നേറ്റു കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ച്‌ രണ്ടുതിരിയിട്ട്, ഒന്നു കിഴക്കോട്ടും ഒന്നു പടിഞ്ഞാറോട്ടും, വിളക്ക്കത്തിച്ച്‌ ശ്രദ്ധയോടു കൂടി ഈ മന്ത്രം 108 തവണ അര്‍ത്ഥമറിഞ്ഞു ജപിക്കേണ്ടതാണ്

മന്ത്രം :

ഓം നു നോ രാസ്വ സഹസ്രവത്
തോകവത് പുഷ്ടിമദ് വസു
ദ്യുമഗ്നേ സുവീര്യം
വര്‍ഷിഷ്ഠമനുപക്ഷിതം

മന്ത്രാര്‍ത്ഥം :

അല്ലയോ അഗ്നിസ്വരൂപനായ ഈശ്വരാ, ആയിരക്കണക്കിന് ഐശ്വര്യങ്ങളെയും സുന്ദരന്മാരും സുന്ദരികളുമായ മക്കളെ എനിക്ക് നല്‍കിയാലും. സമസ്ത ധന സമൃദ്ധികളും നല്‍കിയാലും. എന്നെ തേജസ്വിയാക്കിയാലും. ശക്തിയുള്ളവനും ക്ഷയിക്കാത്ത ബുദ്ധിയുള്ളവനുമാക്കി എന്നെ മാറ്റിയാലും. ഒരിക്കലും മുട്ടു വരാത്ത ഐശ്വര്യങ്ങള്‍ എന്നില്‍ ചൊരിഞ്ഞാലും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily