പാരീസ്: ഇന്ത്യയുടെ ദിവിജ് ശരണും ദക്ഷിണ കൊറിയയുടെ വോണ്‍ സൂണ്‍-വൂവും ചേര്‍ന്ന സഖ്യം ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി.
അണ്‍സീഡായ ശരണ്‍-വൂ സഖ്യം ആദ്യ റൗണ്ടില്‍ 16-ാം സീഡായ ഫ്രാങ്കോ സുഗോര്‍- ഓസ്റ്റിന്‍ ക്രാജിസെക്ക് ടീമിനോട് പൊരുതിത്തോറ്റു. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ശരണിന്റെ ടീം തോറ്റത്. സ്‌കോര്‍: 2-6, 6-4, 4-6.
ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ശരണിന്റെ ടീം ഒന്നാം റൗണ്ടില്‍ പുറത്താകുന്നത്. നേരത്തെ യുഎസ് ഓപ്പണിന്റെ ആദ്യം റൗണ്ടിലും പുറത്തായിരുന്നു.

